വീട്ടിൽ ആരോടും പറയാതെയാണ് ഞങ്ങൾ പോയത്, അമ്മ പേടിച്ചു ഒരു ദിവസം മിണ്ടിയില്ല, പ്രയാഗബാലതാരമായി സിനിമയിലെത്തി പിന്നിട് നായികയായി മാറിയ ഒരാളാണ് പ്രയാഗ മാർട്ടിൻ. തമിഴിൽ പിസാസ് എന്ന സിനിമയിലൂടെ ആണ് പ്രയാഗ അഭിനയ ലോകത്തു എത്തുന്നത്. രണ്ട് വർഷത്തിന് ശേഷമാണു പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്നു മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തി. വനിതക്ക് നൽകിയ അഭിമുഖത്തിൽ ലോക്ക് ഡൌൺ കാലത്ത് പേടി കാരണം മാറ്റി വച്ചിരുന്ന ഒരു ആഗ്രഹം യാഥാർഥ്യമാക്കിയതിനെ കുറിച്ചു പറഞ്ഞിരുന്നു. സ്‌ക്യൂബാ ഡൈവിങ്ങിനു പോയതിനെ കുറിച്ചാണ് പറയുന്നത്.

പിറവത്തുള്ള ക്വാറിയിലായിരുന്നു സ്ക്യൂബ ഡൈവിങ്ങിനായി പോയത്. അടുത്ത സുഹൃത്തുക്കളായ വിവേക്, റിച്ചി,പ്രണവ് എന്നിവരോടൊപ്പമാണ് പ്രയാഗ സ്‌ക്യൂബാ ഡൈവിങ്ങിനു പോയത്. ആറു മീറ്ററോളം താൻ വെള്ളത്തിൽ മുങ്ങിയെന്നും ശരിക്കും മറ്റൊരു ലോകത്ത് എത്തിയ അവസ്ഥയിലായിരുന്നു താൻ എന്നും പ്രയാഗ പറയുന്നു. ആദ്യത്തെ തവണ പേടിച്ചെന്നും ശ്വാസം കിട്ടാൻ വേണ്ടിയുള്ള പൈപ്പ് വലിച്ച് എറിഞ്ഞ് മുകളിലേയ്ക്ക് വന്നു എന്നും താരം പറയുന്നു. പ്രയാഗയുടെ വാക്കുകൾ ഇങ്ങനെ.

ആദ്യ നല്ല പേടി ഉണ്ടായിരുന്നു. ക്വാറിയിൽ ഇറങ്ങി മൂന്ന് മീറ്റർ ആയപ്പോഴേയ്ക്കും ഞാൻ വല്ലാതെ പേടിച്ചു പേയി. ശ്വാസം കിട്ടാൻ വേണ്ടിയുള്ള പൈപ്പ് വലിച്ച് എറിഞ്ഞ് മുകളിലേയ്ക്ക് വന്നു. നീന്തി മുകളിൽ എത്തിയപ്പോൾ വിവേക് എന്നെ വഴക്ക് പറഞ്ഞു. അഞ്ചാമത്തെ ശ്രമത്തിലാണ് ഞാൻ വെള്ളത്തിനടിയിൽ എത്തിയത്. എല്ലാവരും 12 മീറ്ററോളം പോയി. ഞാൻ 6 മീറ്റർ എത്തിയപ്പോൾ തന്നെ ഹാപ്പിയായി. വീട്ടിൽ ആരോടും പറയാതെയാണ് ഞങ്ങൾ പോയത്. അച്ഛനോട് ഈ കാര്യം പറഞ്ഞപ്പോൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അഭിനന്ദിച്ചു. എന്നാൽ അമ്മയുടെ കാര്യം നേരെ വിപരീതമായിരുന്നു. ക്വാറിയിലെ ചിത്രങ്ങൾ കണ്ടപ്പോൾ പോടിച്ച് ആകെ വല്ലാതെ ആയി. ഒരു ദിവസം എന്നോട് മിണ്ടിയില്ല. ഒരു വിധത്തിലാണ് അമ്മയെ സമാധാനിപ്പിച്ചത്. ബൗളിലെ മീനിനെ പോലെയായിരുന്ന ജീവിതം കുറച്ച് കൂടി ഓപ്പണായതിൽ വളരെ സന്തോഷമുണ്ട്

Comments are closed.