പുത്തൻ ചിത്രങ്ങൾ പങ്കു വച്ചു പ്രയാഗമാർട്ടിൻ, ചിത്രങ്ങൾ കാണാം



മിസ്കിൻ സംവിധാനം ചെയ്ത പിസാസ് എന്ന സിനിമയിലൂടെ ആണ് പ്രയാഗ മാർട്ടിൻ സിനിമ ലോകത്തു സജീവമാകുന്നത്. അതിനും വർഷങ്ങൾക്ക് മുൻപ് ബാലതാരമായി ആയിരുന്നു പ്രയാഗയുടെ അരങ്ങേറ്റം. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രമായിരുന്നു അത്. ഉസ്‌താദ്‌ ഹോട്ടൽ എന്ന സിനിമയിലും ഒരു ചെറിയ വേഷത്തിൽ താരം എത്തിയിരുന്നു. മിസ്കിൻ ചിത്രങ്ങൾക്ക് കേരളത്തിലുള്ള ആരാധകർക്കിടയിൽ ഈ മലയാളി പെൺകൊടി ശ്രദ്ധേയായി മാറി. ഉണ്ണിമുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന സിനിമയിലൂടെ പ്രയാഗ മലയാള സിനിമയിൽ നായിക വേഷത്തിൽ എത്തി.

പതിനഞ്ചോളം സിനിമകളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, പാവ, രാമലീല, ഒരു പഴയ ബോംബ് കഥ എന്നി സിനിമകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപക് പരമ്പൊൽ നായകനായ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലാണ് പ്രയാഗ അവസാനമായി അഭിനയിച്ചത്. കന്നടയിൽ ഗീത എന്ന സിനിമയിലൂടെ പ്രയാഗ അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. കന്നഡയിലെ സൂപ്പർതാരം ഗണേഷ് ആയിരുന്നു ആ ചിത്രത്തിലെ നായകൻ.

ഒരു ട്രെയിൻഡ് ക്ലാസ്സിക്കൽ ഡാൻസർ കൂടെയാണ് പ്രയാഗ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പല ഷോകളിലും വേദികളിലും പ്രയാഗ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് പ്രയാഗ മാർട്ടിൻ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രയാഗ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് മുന്നിൽ പങ്കു വയ്ക്കാറുണ്ട്. പ്രയാഗ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാണ്. കറുത്ത ടി യിൽ താരം വളരെ സുന്ദരിയായി ആണ് ഫോട്ടോയിൽ എത്തുന്നത്

Comments are closed.