ഉളുപ്പുണ്ടോ ഇങ്ങനത്തെ ഡ്രസ്സ്‌ ഇടാൻ, കമെന്റിനു മറുപടിയുമായി പ്രാർത്ഥന ഇന്ദ്രജിത്



മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ യുവതാരങ്ങളിൽ ഒരാളാണ് ഇന്ദ്രജിത് സുകുമാരൻ. സിനിമ നടിയായ പൂർണിമയെ ആണ് ഇന്ദ്രജിത് വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇന്ദ്രജിത് സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ പൂർണിമ സിനിമയിൽ സജീവമായിരുന്നു. പ്രാർത്ഥന എന്നും നക്ഷത്ര എന്നും പേരുള്ള രണ്ടു മക്കളാണ് ഇവർക്ക്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് കലാരംഗത്തും കഴിവ് തെളിയിച്ച ഒരാളാണ് പാത്തു എന്ന പ്രാർത്ഥന. ഈ ചെറിയപ്രായത്തിൽ തന്നെ സിനിമ പിന്നണി ഗായിക ആയി മാറിയിരുന്നു പ്രാർത്ഥന.

അടുത്തിടെ മക്കളുമൊത്തു ഉള്ള ചിത്രങ്ങൾ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തതിനു നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു. മക്കളുടെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു ഇന്ദ്രജിതിന്റെ ഫോട്ടോക്ക് താഴെ സൈബർ ആക്രമണം നടന്നത്. മക്കളെ മാന്യമായ വസ്ത്രം ധരിപ്പിക്കണം എന്ന തരത്തിലുള്ള കമന്റുകളാണ് സദാചാരവാദികൾ പോസ്റ്റ്‌ ചെയ്തത്. ഇവർക്കെതിരെ ഇന്ദ്രജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതെ വേഷത്തിൽ ഒറ്റക്കുള്ള ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രാർഥനയും പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെ വന്നൊരു കമന്റും അതിനു പ്രാർത്ഥന നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്തു ശ്രദ്ധേയമാകുന്നത്. ഉളുപ്പുണ്ടോ ഇങ്ങനത്തെ വേഷമിടാൻ എന്നാണ് ഒരാൾ ഫോട്ടോക്ക് താഴെ കമന്റ്‌ ഇട്ടത്. അല്പം കഴിഞ്ഞപ്പോൾ പ്രാർഥനയുടെ മറുപടിയുമെത്തി. ഇല്ല എന്നായിരുന്നു പ്രാർത്ഥനയുടെ മറുപടി. വേറെയും ആളുകൾ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരുന്നു. ഇങ്ങനത്തെ ചോദ്യം ചോദിക്കാൻ ഉളുപ്പുണ്ടോ എന്നാണ് പലരും കമന്റ്‌ ഇട്ടയാളോട് ചോദിക്കുന്നത്

Comments are closed.