പോസ്റ്റ്‌ ചെയ്യാൻ കൊള്ളാത്തതെന്നു അമ്മ പറഞ്ഞു അത് കൊണ്ട് ഞാൻ പോസ്റ്റ്‌ ചെയുന്നു !!പ്രാർത്ഥനമലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഇന്ദ്രജിത് സുകുമാരൻ. പൂര്ണിമയാണ് ഇന്ദ്രജിത്തിന്റെ ഭാര്യ.പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. സിനിമകളിൽ അഭിനേതാവായി തുടങ്ങിയ പൂർണിമ പിന്നീടു ഒരു തിരക്കേറിയ ഫാഷൻ ഡിസൈനർ ആയി മാറി. രണ്ട് മക്കളാണ് ഇവർക്ക്, പ്രാർഥനയും നക്ഷത്രയും. പ്രാർത്ഥന ഒരു ഗായിക കൂടെയാണ്. ചെറുപ്രായത്തിൽ തന്നെ മലയാളസിനിമ പിന്നണി ഗായികയായ ഒരാളാണ് പ്രാർത്ഥന.

സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥനയും പൂര്ണിമയും.ഇപ്പോൾ പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ വൈറലാണ്. അമ്മ പൂർണിമയുടെ ചിത്രങ്ങളാണ് പ്രാർത്ഥന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തത്. ഈ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യാൻ കൊള്ളില്ല എന്നാണ് അമ്മ വിചാരിക്കുന്നത് അതുകൊണ്ട് ഞാനിത് പോസ്റ്റ്‌ ചെയുന്നു എന്നാണ് പ്രാർത്ഥന ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്ത ശേഷം കുറിച്ചത്. അതെന്താ പൂർണിമ ഈ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യാത്തത് ഇതിൽ അവർ വളരെ സുന്ദരിയായിട്ടുണ്ടല്ലോ എന്നുള്ള രീതിയിലെ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത് മുഴുവൻ.

ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ചില കുസൃതികൾ പ്രാർത്ഥന ഒപ്പിക്കാറുണ്ട്. അടുത്തിടെ അമ്മയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നു തന്റെ നെയിൽപോളിഷ് ചിത്രങ്ങൾ പ്രാർഥന പോസ്റ്റ്‌ ചെയ്തിരുന്നു. ഞാൻ ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്ത കാര്യം അമ്മയോട് പറയരുത് എന്നാണ് അതിനു ക്യാപ്ഷനായി പ്രാർത്ഥന കുറിച്ചത്. ആ പോസ്റ്റ്‌ വൈറലായിരുന്നു.

Comments are closed.