കിടിലൻ ഡാൻസ് മൂവുകളുമായി ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന, അമ്പരന്നു സോഷ്യൽ മീഡിയ ലോകംപ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ് ഇന്ദ്രജിത്തും പൂര്ണിമയും. ഇന്ദ്രജിത് സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ സിനിമയിൽ സജീവമായ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്നെങ്കിലും ഇന്ദ്രജിത് മലയാള സിനിമയിലെ തിരക്കേറിയ യുവതാരങ്ങളിൽ ഒരാളായി മാറി. പിന്നിട് പൂർണിമ ഫാഷൻ ഡിസൈനിങ്ങിൽ ശ്രദ്ധ കേന്ദ്രികരിച്ചു.

രണ്ട് മക്കളാണ് ഇവർക്ക്, പ്രാർഥനയും നക്ഷത്രയും. പ്രാർത്ഥന ഒരു ഗായിക കൂടെയാണ്. ചെറുപ്രായത്തിൽ തന്നെ മലയാളസിനിമ പിന്നണി ഗായികയായ ഒരാളാണ് പ്രാർത്ഥന.സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് പ്രാർത്ഥന, ഇപ്പോൾ പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഒരു ഡാൻസ് വീഡിയോ വൈറലാണ്. കിടിലൻ ഡാൻസ് മൂവുകൾ ആണ് പ്രാർത്ഥന വിഡിയോയിൽ കാഴ്ചവയ്ക്കുന്നത്. ശരൺ നായരുമായി കൊളാബറേറ്റ് ചെയ്താണ് പ്രാർത്ഥന ഈ ഡാൻസ് വീഡിയോ പുറത്ത് വിട്ടത്.

നിരവധി കമന്റുകളാണ് പ്രാർഥനയുടെ ഡാൻസ് വീഡിയോക്ക് ലഭിക്കുന്നത്. ഗീതു മോഹൻദാസ് അടക്കമുള്ള സെലിബ്രിറ്റികൾ പ്രാർഥനയുടെ പോസ്റ്റിനു താഴെ കമെന്റ് ചെയ്തിട്ടുണ്ട്. അമ്മ പൂര്ണിമയും പോസ്റ്റിനു താഴെ കമെന്റ് ചെയ്തിട്ടുണ്ട്. “ഡാൻസ്, സിംഗ്, റിപ്പീറ്റ് എന്നാണ് പൂർണിമ കമെന്റ് ചെയ്തത്. സോഷ്യൽ മീഡിയ ലോകം കൈയടിയോടെ ആണ് ഈ വീഡിയോയെ വരവേറ്റത്.

Comments are closed.