“ആരാകണമെന്നു ചോദിച്ചു.!! ഞാൻ പറഞ്ഞു എനിക്ക് മമ്മൂട്ടിയാകണം “! നിറകണ്ണുകളോടെ പ്രാചി

0
70

മമ്മൂട്ടി നായകനാകുന്ന മാമാങ്കം എന്ന മഹാ വിസ്മയം തീയേറ്ററുകളിലെത്താൻ പോകുകയാണ്. ഡിസംബർ പന്ത്രണ്ടിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റീലീസുകളിൽ ഒന്നിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്. നാല്പത്തി അഞ്ചു രാജ്യങ്ങളിലാണ് ചിത്രം റീലിസിനെത്തുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് പ്രാചി ടെഹ്‌ലാൻ ആണ്. അടുത്തിടെ മാമാങ്കത്തിന്റെ പ്രൊമോഷൻ വേളയിൽ കരച്ചിലടക്കാനാകാതെ പ്രാചി ടെഹ്‌ലാൻ വിതുമ്പി. ദുബായിൽ നടന്ന മാമാങ്കത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ആണ് വിതുമ്പലോടെ പ്രാചി സംസാരിച്ചത്

ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രാചി ഇപ്പോൾ പങ്കു വച്ചിട്ടുണ്ട്. നിറകണ്ണുകളോടെ പ്രാചി വേദിയിൽ സംസാരിച്ചത് ഇങ്ങനെ.”ആരാകണമെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു; എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം. നന്ദി മമ്മൂക്കാ
കൈയടികളോടെ ആണ് പ്രാചിയെ സദസ്സ് വരവേറ്റത്. രണ്ടു വർഷത്തിലധികം മാമാങ്കത്തിന് വേണ്ടി പ്രാചി മാറ്റി വച്ചിരുന്നു

പ്രാചി ഫേസ്ബുക്കിൽ വീഡിയോക്കൊപ്പം പങ്കു വച്ച കുറിപ്പിങ്ങനെ “മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരച്ചില്‍ വരുകയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. പക്ഷേ ഒരു നല്ല മനുഷ്യന്‍ എന്ന നിലയിലാണ് നിങ്ങളുടെ എക്കാലത്തെയും ആരാധികയാകാനുള്ള കാരണം.ഞാന്‍ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങള്‍ എപ്പോഴും എനിക്ക് പ്രചോദനമായിരിക്കും. നിങ്ങളായിരിക്കുന്നതിന് നന്ദി”. സ്റ്റാര്‍ പ്ലസിലെ ദിയ ഓര്‍ ബാത്തി ബം എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് പ്രാചി ടെഹ്‌ലൻ ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണിമായ എന്ന കഥാപാത്രം ആയി ആണ് പ്രാചി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓഡിക്ഷനിലൂടെയായിരുന്നു പ്രാചി മാമാങ്കത്തിന്റെ ഭാഗമാവുന്നത്.