എന്റെ കുഞ്ഞാണ് എന്റെ മാത്രം.. മറ്റാർക്കും വിട്ടുകൊടുക്കില്ല ,നടി അമലയെ കുറിച്ച് ഭർത്താവ് പ്രഭുവിന്റെ പോസ്റ്റ്സീ കേരളത്തിൽ സംപ്രേക്ഷണം ചെമ്പരത്തിയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാണ് അമല ഗിരീശൻ. അടുത്തിടെ അമല വിവാഹിതയായിരുന്നു. ഛായാഗ്രാഹകനായ പ്രഭുവാണ് അമലയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പ്രഭു തമിഴ്നാട് സ്വദേശിയാണ്. അമല കോഴിക്കോട്ടുകാരിയാണ്.ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്. ലോക്ക് ഡൌൺ സമയത്തായിരുന്നു വിവാഹം.വളരെ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

പ്രഭു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പ് വൈറലാണ്. അമലയുടെ ഒരു ചിത്രം പോസ്റ്റ്‌ ചെയ്ത ശേഷം പ്രഭു കുറിച്ചത് ഇങ്ങനെ. ” എന്റെ കുഞ്ഞാണ്.. എന്റെ മാത്രം.. മറ്റാർക്കും വിട്ടു കൊടുക്കുകയില്ല “. അമലയുടെ ആരാധകർ പോസ്റ്റിനു താഴെ കമെന്റുകളുമായി എത്തുന്നുണ്ട്. തമിഴ്നാട്ടുകാരൻ ആണെങ്കിലും പ്രഭുവിന്റെ അമ്മ ഒരു മലയാളിയാണ്. വർക്കിന്റ ഭാഗമായി ഇപ്പോൾ പ്രഭു കേരളത്തിലാണ് താമസം.

അഞ്ചു വർഷമായി അമല അഭിനയ രംഗത്തുണ്ട്. 2017 ൽ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ അമലക്ക് ലഭിച്ചിരുന്നു. ഒരു ബി ടെക്കുകാരി ആണ് അമല. നൃത്തത്തിലും കളരിയിലും ഏറെ പ്രാവീണ്യമുള്ള ഒരാളാണ് അമല. മോനായി എങ്ങനെ ആണായി എന്ന സിനിമയിലും അമല വേഷമിട്ടിട്ടുണ്ട്. കോഴിക്കോടാണ് അമലയുടെ നാടെങ്കിലും വളര്‍ന്നതെല്ലാം തിരുവനന്തപുരത്താണ്.

Comments are closed.