നിങ്ങളിത് ഓർക്കുന്നുണ്ടോ?, പൂർണിമയുടെ സോഷ്യൽ മീഡിയ പോസ്റ്റ്‌ വൈറൽ

0
4

അവതാരിക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും കോസ്റ്റും ഡിസൈനർ എന്ന നിലയിലുമെല്ലാം ശ്രദ്ധ നേടിയ ഒരാളാണ് പൂർണിമ ഇന്ദ്രജിത്. അഭിനേത്രി ആയി ആണ് പൂർണിമ തന്റെ കരിയർ തുടങ്ങിയത്. വർണ്ണകാഴ്ചകൾ, രണ്ടാം പോലെയുള്ള സിനിമകളിലെ നായികയായിരുന്നു പൂർണിമ. പിന്നീട് വിവാഹശേഷം അഭിനയ രംഗത്ത് നിന്നും മാറിനിന്നു

പ്രണയ വിവാഹമായിരുന്നു പൂർണിമയുടേതും ഇന്ദ്രജിത്തിന്റേതും. ഒരു സീരിയലിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. ഇന്ദ്രജിത് അഭിനയ രംഗത്ത് എത്തുന്നതിനു മുൻപ് തന്നെ ആ മേഖലയിൽ സജീവമായിരുന്നു പൂർണിമ. വിവാഹ ശേഷം ഫാഷൻ ഡിസൈനിങ് രംഗത്ത് പൂർണിമ സജീവമായി. പൂർണിമ പ്രാണ എന്ന ഡിസൈനർ ബ്രാൻഡ് ഏറെ പ്രശസ്തമാണ്

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് പൂർണിമ. തന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം പൂർണിമ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ വൈറലാകുകയാണ്. അഞ്ചു വർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങളാണ് പൂർണിമ പങ്കു വച്ചത്. ചിത്രങ്ങളിൽ പൂർണിമയും മഞ്ജു വാരിയരും, ഗീതു മോഹൻദാസും, സംയുക്ത വർമ്മയുമുണ്ട്. ഇത് ഓർക്കുന്നുണ്ടോ എന്ന ക്യാപ്‌ഷനാണ് മറ്റുള്ളവരെ ടാഗ് ചെയ്തു പൂർണിമ കുറിച്ചത്. അടുത്ത സുഹൃത്തുക്കളാണ് ഇവർ