ശ്രദ്ധേയമായി പ്രയാഗ മാർട്ടിന്റെ പുത്തൻ ഫോട്ടോഷൂട്ട്!!

0
6429

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് പ്രയാഗാ മാർട്ടിൻ.മലയാളിയാണ് എങ്കിലും തമിഴിലാണ് പ്രയാഗ ആദ്യമായി അഭ്യമായി അഭിനയിക്കുന്നത്.പിസാസ് എന്ന സിനിമയിലൂടെയാണ് പ്രയാഗ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ബാലതാരമായി ഒരു ചെറിയ വേഷത്തിൽ പ്രയാഗ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

പതിനഞ്ചോളം സിനിമകളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, പാവ, രാമലീല, ഒരു പഴയ ബോംബ് കഥ എന്നി സിനിമകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ അരങ്ങേറുന്നത് ഉണ്ണിമുകുന്ദന്റെ നായികയായി ഒരു മുറൈ വന്ത് പാർത്തായ എന്ന സിനിമയിലൂടെയാണ്. അടുത്തിടെ നവരസ എന്ന അന്തോളജി ചിത്രത്തിൽ സൂര്യയുടെ നായികയായി പ്രയാഗ അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രയാഗ. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. പ്രയാഗയുടെ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൻ ശ്രദ്ധേയമാകുകയാണ്. അനന്തു എന്ന ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ പകർത്തിയത്.