കിളി പണ്ടേ പോയിരുന്നോ എന്ന കമന്റ്‌, പേര്ളിയുടെ മറുപടി ഇങ്ങനെ

0
54

നടിയെന്ന നിലയിലും അവതാരിക എന്ന നിലയിലും പ്രശസ്തയായ താരമാണ് പേർളി മാണി. വളരെ ആക്റ്റീവ് ആയ ലൈവ് ആയ സ്വഭാവത്തിന് ഉടമ ആയതു കൊണ്ട് തന്നെ പേർളിക്ക്‌ ആരാധകർ ഏറെയുണ്ട്. ഒരു മോട്ടിവേഷനൽ സ്പീകർ കൂടെയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് പേർളിയും ഭർത്താവ് ശ്രീനിഷും. സോഷ്യൽ മീഡിയയിലുടെ ആരാധകരോട് സംവദിക്കാനും, ചോദ്യങ്ങൾക്ക് മറുപടി നൽകാനും എല്ലാം അവർ ശ്രമിക്കാറുണ്ട്.

പേർളി അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോ ഇപ്പോൾ വൈറലാണ്. സഹോദരി റേച്ചല്‍ മാണിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പേർളി സോഷ്യൽ മീഡിയിൽ പോസ്റ്റ്‌ ചെയ്തത്. അഭിപ്രായങ്ങള്‍ വായിക്കുമ്പോള്‍ എന്റെ മുഖം. എന്റെ അരികില്‍ ഇരിക്കുന്നയാള്‍ എന്റെ മനസ്സാക്ഷി എന്നാണ് പേർളി ചിത്രത്തിന് താഴെ കുറിച്ചത്. ഇരുവരുടെയും കുട്ടിക്കാല ചിത്രമായിരുന്നു അത്. പോസ്റ്റിനു താഴെ ശ്രീനീഷും കമന്റുമായി എത്തിയിരുന്നു. നിന്റെ ബർത്ത്ഡേയ് ആണോ കുട്ടാ ഇന്ന് നിന്നെ കുറെ പേർ ടാഗ് ചെയ്യുന്നുണ്ടല്ലോ എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്.

പോസ്റ്റിനു താഴെ വന്ന ഒരു കമന്റും പേര്ളിയുടെ അതിനുള്ള മറുപടിയും വൈറലാണ്. ശ്രീനിഷ് ഫാൻ പേജ് ആണ് കിളി പണ്ടേ പോയിരുന്നോ എന്ന് ചോദിച്ചു കമന്റ്‌ ഇട്ടിരുന്നത്. അതിനുള്ള പേര്ളിയുദടെ മറുപടി .” ജനിച്ചപ്പോഴേ കിളി പോയ ഒരാളാണ് ഞാൻ ” എന്നായിരുന്നു. വിനയ് ഫോർട്ട്‌, റേച്ചൽ മാണി, ഷിയാസ് കരീം എന്നിവരും ഫോട്ടോക്ക് താഴെ കaമന്റുമായി എത്തിയിരുന്നു.