വീണ്ടും ഞെട്ടിച്ചു പാർവതി!!!രാച്ചിയമ്മയായി താരത്തിന്റെ പകർന്നാട്ടം

0
4460

പാത്രസൃഷ്ട്ടിയിൽ പെൺ മനസിന്റെ സൂക്ഷ്മ ഭാവങ്ങൾ കോറിയിട്ട ഉറൂബിന്റെ കഥാപാത്രമാണ് രാച്ചിയമ്മ.നിരൂപകർ പല കുറി വാഴ്ത്തിയ ആ കഥാപാത്രം സ്ക്രീനിലേക്ക് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ റീലീസ് ആയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ വേണു സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിലൂടെ ആണ് രാച്ചിയമ്മ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.

പെർഫെക്ട് എന്ന് പറയാനാകുന്ന ഒരു കാസ്റ്റിംഗ് തന്നെയാണ് പാർവതിയുടേത്. ഓരോ വരവിലും വിസ്മയങ്ങൾ സൃഷ്ടിക്കുന്ന പാർവതിയുടെ രാച്ചിയമ്മയായി ഉള്ള പ്രകടനം ഏറെ കൈയടി നേടുന്നതാണ്.വളരെ കോംപ്ലക്സ് ആയ കഥാപാത്രത്തെ അത്യന്തം അനായാസതയോടെയാണ് പാർവതി നടന വൈഭവം കൊണ്ട് കൈകാര്യം ചെയ്തത്.ചെറിയ നോട്ടങ്ങൾ കൊണ്ടും, കണ്ണുകൾ മാത്രം സംസാരിക്കുന്ന മൗന നിമിഷങ്ങൾ കൊണ്ടുമെല്ലാം എത്ര വലിയ ഇമോഷൻസ് ആണ് താരം പകർന്നു നൽകിയത് എന്നോർക്കുമ്പോൾ പാർവതിയെ കുറിച്ചോർത്തു അഭിമാനം തോന്നുന്നു.

2019 ൽ ഉയരെയിലെ പല്ലവി ആയി അവസാനം പ്രേക്ഷകരുടെ മുന്നിൽ വന്ന പാർവതി ഓരോ പ്രകടനങ്ങളും കൊണ്ട് മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലുമുള്ള തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്. സൂക്ഷ്മ ഭാവങ്ങളുടെ തിളക്കം തന്നെയാണ് രാച്ചിയമ്മയുടെ മികവ് അതിനൊപ്പം സ്വാഭാവിക നടനത്തിന്റെ തികവും കൂടെയാകുമ്പോൾ മികവ് ഒത്ത ഒരു കലാസൃഷ്ടി ആകുന്നു ഈ ചിത്രം