പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ചു പാർവതി നായർ

0
414

തെന്നിന്ത്യൻ സിനിമ ലോകത്തു ശ്രദ്ധേയയായ താരമാണ് പാർവതി നായർ. തമിഴിൽ എന്നെ അറിന്താൽ പോലെയുള്ള സിനിമകളുടെ ഭാഗമായ ഒരാളാണ് പാർവതി. മോഡലിംഗ് രംഗത്ത് നിന്നുമാണ് പാർവതി സിനിമ ലോകത്തേക്ക് എത്തുന്നത്. മിസ്സ്‌ കർണാടക ആയും മിസ്സ്‌ നേവി ക്വീൻ ആയിയും എല്ലാം പാർവതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു സോഫ്റ്റ്‌വെയർ പ്രൊഫാഷനൽ കൂടെയാണ് പാർവതി

വി കെ പ്രകാശ് സംവിധാനം ചെയ്യ്ത പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമ അരങ്ങേറ്റം കുറിച്ചത്. എന്നൈ അറിന്താൽ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറി. സ്റ്റോറി കഥ എന്ന സിനിമയിലൂടെ കന്നഡ സിനിമയിലും താരം അരങ്ങേറി.അവസാനമായി അഭിനയിച്ചത് വിജയ് സേതുപതി ചിത്രം സീതാകത്തിയിലൂടെ ആണ്

സോഷ്യൽ മീഡിയയിലും സജീവമാണ് പാർവതി. തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമെല്ലാം പാർവതി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ പാർവതിയുടെ ഒരു പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ലോക്ക് ഡൌൺ കാലത്തും ഫോട്ടോഷൂട്ടുകളിലൂടെ പാർവതി സജീവമായിരുന്നു ഇൻസ്റ്റാഗ്രാമിൽ