പാർവതി നായരുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

0
784

മലയാളത്തിലും തമിഴിലുമായി മികച്ച ഒരുപിടി കഥാപാത്രങ്ങളെ അവതരിപിച്ചു പ്രിയങ്കരിയായ നടിയാണ് പാർവതി നായർ. മോഡലിംഗ് രംഗത്ത് നിന്നുമാണ് പാർവതി നായർ സിനിമ ലോകത്തു എത്തുന്നത് മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ പട്ടങ്ങളെല്ലാം കരസ്ഥമാക്കിയ താരം ശ്രദ്ധേയയായത് വി കെ പ്രകാശ് ഒരുക്കിയ പോപ്പിൻസ് എന്ന മലയാള ചലച്ചിത്രത്തിലൂടെയായിരുന്നു. താരം അടുത്തിടെ ഹിന്ദിയിലും അഭിനയിച്ചിരുന്നു

ഉത്തമവില്ലൻ, ജെയിംസ് ആൻഡ് ആലീസ്, യെന്നൈ അറിന്താൽ, നിമിർ, നീരാളി തുടങ്ങിയവയാണ് പാർവതിയുടെ പ്രധാന ചിത്രങ്ങൾ. പോപ്പിന്‍സില്‍ ജൂലി എന്ന കഥാപാത്രമായിട്ടാണ് പാര്‍വതിയുടെ അരങ്ങേറ്റം. പിന്നീട് നീ കൊ ഞാ ചാ, ഡി കമ്പനി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.സ്റ്റോറി കഥേ എന്ന സിനിമയിലൂടെ താരം കന്നടയിൽ അരങ്ങേറി. 83 എന്ന സിനിമയിലൂടെ ആണ് പാർവതി ഹിന്ദി സിനിമ ലോകത്തേക്ക് എത്തുന്നത്

സോഷ്യൽ മീഡിയയിൽ സജീവമാണ് പാർവതി. പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പാർവതി ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ പാർവതി സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ഫോട്ടോഷൂട്ട് വൈറലാണ്. ചിത്രങ്ങൾ കാണാം

View this post on Instagram

A post shared by Parvati Nair (@paro_nair)

View this post on Instagram

A post shared by Parvati Nair (@paro_nair)