ചേട്ടനോട് ഞാൻ തന്റെ കാര്യം പറഞ്ഞിട്ടുണ്ട്, മുൻകാമുകി അങ്ങനെ പറഞ്ഞപ്പോൾ ചമ്മിപോയിഅജയകുമാർ എന്ന ഉണ്ടപക്രു തന്റെ കഴിവിന്റെ ബലത്തിൽ പരിമിതികളെ മറികടന്നു മുകളിൽ എത്തിയ ഒരാളാണ്. 1985ൽ അമ്പിളി അമ്മാവൻ എന്ന സിനിമയിലൂടെ ആണ് അജയകുമാർ ബാലതാരമായി സിനിമയിൽ എത്തുന്നത്. പിന്നീട് സിനിമയിൽ നിന്നു കുറച്ചു കാലം മാറി നിന്ന അജയകുമാർ സ്കൂൾ കോളേജ് കലോത്സവങ്ങളിലെ മുഖ്യ താരമായിരുന്നു. പലകുറി മിമിക്രി മത്സരങ്ങളിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് 2000 തിൽ ജോക്കർ എന്ന സിനിമയിലൂടെ അജയകുമാർ തിരികെ സിനിമ ലോകത്തെത്തി. പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിച്ചു.

ഇന്ന് അജയകുമാർ എന്ന ഉണ്ടപക്രു ഒരു നടൻ മാത്രമല്ല. ഒരു സംവിധായകനും നിർമ്മാതാവും കൂടെയാണ്. മിനിസ്‌ക്രീനിലും നിരവധി പ്രോഗ്രാമുകളിൽ അജയകുമാർ എത്തിയിട്ടുണ്ട്. 2008 ൽ അത്ഭുതദീപ് എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ എത്തിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പഴയ ഒരു അഭിമുഖം വൈറലാകുകയാണ്. തന്റെ കോളേജിലെ പഴയ പ്രണയങ്ങളെ കുറിച്ചാണ് അജയകുമാർ ആ അഭിമുഖത്തിൽ പറയുന്നത്.

താൻ കോളേജിലെ പല പ്രണയങ്ങളുടെയും ഹംസം താനായിരുന്നു എന്നാണ് അജയകുമാർ പറയുന്നത്. ചിലപ്പോഴൊക്കെ തനിക്ക് പ്രണയം തോന്നിയിട്ടുണ്ട് എന്നും കോളേജ് അവസാനിക്കും മുൻപ് മൂന്നോ നാലോ പ്രണയബന്ധങ്ങൾ തനിക്ക് ഉണ്ടായി എന്നും അജയകുമാർ പറയുന്നു. അജയകുമാറിന്റെ വാക്കുകൾ ഇങ്ങനെ. പഴയ കാമുകിമാർ പലരും വിളിക്കാറുണ്ട്, പലരും പല കാലഘട്ടങ്ങളിൽ ആയിരുന്നു വിളിക്കാറുണ്ടായിരുന്നത്. അതിൽ ഒരാൾ എന്നെ വിളിച്ചു ഞാൻ നമ്മുടെ കാര്യം എന്റെ ചേട്ടനോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ചമ്മിപോയി.

Comments are closed.