ഒരു റൊണാൾഡോ ചിത്രം!!ഫസ്റ്റ് ലുക്ക് പോസ്റ്റർ!!

0
199

കളറ് പടം എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധേയനായ നടൻ അശ്വിൻ ജോസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഒരു റൊണാൾഡോ ചിത്രം.ക്വീൻ എന്ന സിനിമയിലും അശ്വിൻ അഭിനയിച്ചിട്ടുണ്ട്.ചിത്രത്തിന്റ
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഫുൾഫിൽ സിനിമാസിന്റെ ബാനറിൽ റിനോയ് കല്ലൂർ ആണ് രചനയും സംവിധാനവും നിർവഹിച്ചത്.

സ്റ്റാർ മാജിക്കിനൊപ്പം ഇൻസ്റ്റഗ്രാം റീൽസിലൂടെയും ശ്രദ്ധേയയായ ചൈതന്യ പ്രകാശ് ആണ് നായികാ വേഷത്തിൽ എത്തുന്നത്.ഇന്ദ്രൻസ്, ലാൽ, മിഥുൻ എം ദാസ്, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. പി എം ഉണ്ണികൃഷ്ണനാണ് ചായാഗ്രഹണം.ദീപക് രവിയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.