പേർളിയുടെ നിറവയറിൽ മുത്തം വച്ചു ശ്രീനിഷ്, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു താരം

0
7

പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് പേർളിയും ശ്രീനിഷും. പേർളിഷ് എന്ന് അറിയപ്പെടുന്ന ഇവർക്ക് വലിയൊരു ആരാധകർ വൃന്ദം തന്നെയുണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റി പ്രോഗ്രാമിൽ പങ്കെടുക്കുന്നതോടെ ആണ് ഇവരുടെ പ്രശസ്തി വർധിച്ചത്. ബിഗ് ബോസ്സ് പ്രോഗ്രാമിന്റെ ഫൈനലിസ്റ്റുകളാണ് ഇരുവരും. നൂറു ദിവസം ബിഗ് ബോസ്സ് ഹൗസിൽ കഴിയേണ്ടി വരുന്ന പ്രോഗ്രാമിൽ വച്ചാണ് ഇരുവരുടെയും പ്രണയം മൊട്ടിടുന്നത്.

ഇവരുടെ പ്രണയത്തെ പറ്റി അന്ന് പല വിവാദങ്ങളും ഉണ്ടായെങ്കിലും ബിഗ് ബോസ്സ് പ്രോഗ്രാം കഴിഞ്ഞു ഇവർ വിവാഹിതരാകുകയായിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ആണ് വിവാഹം നടന്നത്. 2019 മെയ്‌ മാസം ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. ഇപ്പോൾ ഇരുവരും ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥിയെ കാത്തിരിക്കുകയാണ്. പേർളി തന്നെയാണ് താൻ ഗർഭിണിയാണ് എന്നുള്ള വിവരം ആരാധകരുമായി പങ്കു വച്ചത്.

പ്രെഗ്നൻസി പിരീഡിലെ വിശേഷങ്ങളും പേർളിയും ശ്രീനിഷും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. കുഞ്ഞുവാവ അനങ്ങാൻ തുടങ്ങുന്ന കാര്യവും മറ്റും പേർളി അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഇപ്പോൾ ശ്രീനിഷ് പേർളിയുടെ വയറിൽ സ്നേഹ ചുംബനം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ താരം പുറത്ത് വിട്ടിരിക്കുകയാണ്. എൻ ചെല്ലക്കുട്ടിയെ എന്ന് പാടി വയറ്റിൽ മുതൽ വയ്ക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി ആണ് ശ്രീനിഷ് പങ്കു വച്ചത്