അതൊന്നും റിഹേഴ്‌സ് ചെയ്തതല്ല, ബോക്‌സിംഗ് റിങ്ങിലെ ഡാന്‍സ് സ്റ്റെപ്പുകള്‍ ഷൂട്ടിംഗ് സമയത്ത് സംഭവിച്ചത്!!ഡാൻസിങ് റോസ് ഷബീർ കല്ലറക്കൽ

0
2464

പാ രഞ്ജിത് സംവിധാനം ചെയ്ത പീരിയഡ് ചിത്രം സാർപാട്ട പരമ്പരെ അടുത്തിടെ ഓൺലൈനിൽ റീലീസ് ആയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിക്കുന്നത്. എഴുപതുകളിലും അറുപതുകളിലും മദ്രാസിൽ നിലനിന്നിരുന്നു കുത്തു ചണ്ടെ എന്ന ബോക്സിങ് പ്രമേയമാക്കി ആണ് ചിത്രം ഒരുങ്ങിയത്. ആര്യ, പശുപതി, ജോൺ വിജയ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

ചിത്രത്തിലെ ഒരു കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡാൻസിങ് റോസ് എന്ന ആ ബോക്സർ കഥാപാത്രത്തെ അവതരിപ്പിച്ചത് തിയേറ്റർ ആർട്ടിസ്റ്റ് ആയ ഷബീർ കല്ലറക്കലാണ്.റിങ്ങിനുള്ളില്‍ ഡാന്‍സ് ചെയ്തുകൊണ്ട് എതിരാളിയെ ഇടിച്ചിടുന്ന റോസ് എന്ന കഥാപാത്രത്തിന്റെ ഡാൻസിങ് മൂവുകളും ഏറെ കൈയടി നേടുന്നുണ്ട്

ഡാന്‍സിംഗ് റോസും കബിലനും തമ്മിലുള്ള മാച്ച് ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഒരിക്കല്‍ പോലും താന്‍ വിശ്രമിക്കാനായി ഇരുന്നിട്ടില്ലെന്ന് ഷബീര്‍ പറയുന്നു. റിങ്ങിലെ ഡാൻസിങ് ചുവടുകൾ എല്ലാം ഷൂട്ടിംഗ് സമയത്തു ചെയ്തത് ആണെന്നും അതിനായി റിഹേഴ്സൽ ഒന്നും ചെയ്തിട്ടില്ല എന്നും ഷബീർ പറയുന്നു.”റിങ്ങില്‍ നിങ്ങള്ഡ കാണുന്നതൊക്കെ ആ ഷൂട്ടിന്റെ സമയത്ത് സംഭവിച്ചതാണ്. അതൊന്നും റിഹേഴ്‌സല്‍ ചെയ്തിരുന്നില്ല. അതായത്, സിനിമക്ക് വേണ്ടി ബോക്‌സിംഗ് പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ സ്റ്റൈല്‍ റിഹേഴ്‌സ് ചെയ്തിരുന്നില്ല.ഞാന്‍ ഡാന്‍സിംഗ് റോസാകണം എന്ന് എനിക്കറിയാമായിരുന്നു. ആ തോന്നലിന്റെ പുറത്ത് ചെയ്തതാണ്, അത് വര്‍ക്കായി. ഞാനൊരിക്കല്‍ കൂടി ചെയ്താല്‍ അതുപോലെ തന്നെ വരണമെന്നില്ല. ഡാന്‍സിംഗ് റോസിന്റെ മറ്റൊരു വേര്‍ഷനായിരിക്കാം വരുന്നത്.” ഷബീർ പറയുന്നത്.കാലടി കുത്തു വരാസൈ, കിക്ക് ബോക്‌സിംഗ്, മുവാ തായ് എന്നീ ആയോധന കലകള്‍ നേരത്തെ തന്നെ അഭ്യസിച്ചിരുന്ന ഷബീര്‍ ഡാൻസിങ് റോസ് ആകാൻ വേണ്ടി ബോക്സിങ്ങും അഭ്യസിച്ചിരുന്നു.