എനിക്കേറ്റവുമിഷ്ടം മോഹൻലാലിന്റെ ആ സിനിമ, ഉമ്മൻ ചാണ്ടിഅൻപത് വർഷങ്ങൾക്കും മുകളിൽ നീളുന്ന രാഷ്ട്രീയ ജീവിതമാണ് ഉമ്മൻ ചാണ്ടിയുടേത്. അദ്ദേഹം ഒരു നിയമസംഭാംഗമായി അടുത്തിടെ അൻപതു വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അദ്ദേഹത്തിനു ആശംസകൾ നൽകി സമൂഹത്തിന്റെ നാനാ മേഖലയിലുള്ള ആളുകൾ എത്തിയിരുന്നു. സിനിമ മേഖലയിൽ നിന്നു സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ അദ്ദേഹത്തിന് ആശംസകൾ നൽകിയിരുന്നു.

കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ താൻ കണ്ട സിനിമകളെ കുറിച്ചും ഇഷ്ട താരങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിചിരിരുന്നു. ഇത്രയും തിരക്കുള്ള ഒരാൾക്ക് സിനിമകൾ ഒക്കെ കാണാൻ സമയം കിട്ടുമോ എന്നായിരിക്കും എല്ലാവരുടെയും സംശയം. എം എൽ എ ആകുന്നതിനു മുൻപ് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് എങ്കിലും നിയമസഭാംഗം ആയതിനു ശേഷം സിനിമ കാണൽ ഒക്കെ വളരെ കുറവായിരുന്നു എന്ന് ഉമ്മൻ ചാണ്ടി പറയുന്നു.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് ഒരു മോഹൻലാൽ ചിത്രമായിരുന്നു എന്ന് ഉമ്മൻ ചാണ്ടി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. ചില സിനിമകളൊക്കെ കണ്ടിട്ടുണ്ട്.കണ്ട സിനിമകളിൽ ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ്.മോഹൻലാലിന്റെ ആദ്യത്തെ പടം. ആ കാലത്ത് കണ്ടത് ഇപ്പോഴും ഓർത്തിരിക്കുന്നു

Comments are closed.