പതിനായിരം ഷോകൾ പിന്നിട്ട് വൺ

0
420

മമ്മൂട്ടി അതി ശക്തമായ ഒരു വേഷത്തിൽ എത്തിയ ചിത്രമാണ് വൺ.കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സന്തോഷ്‌ വിശ്വനാഥ്‌ സംവിധാനം ചെയ്യത ചിത്രത്തിന് തിരകഥ ഒരുക്കിയത് ബോബി സഞ്ജയ്‌ ആണ്. ഒരു വലിയ താരനിര അണിനിരന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

മാർച്ച്‌ 26 നാണ് ചിത്രം റീലീസ് ചെയ്തത്. നിലവിൽ പതിനായിരം ഷോകൾ ചിത്രം പിന്നിട്ടു. രണ്ടാം തവണയാണ് ഒരു മമ്മൂട്ടി ചിത്രം ഈ വർഷം 10000 ഷോകൾ പിന്നിടുന്നത്. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് പതിനെട്ടായിരം ഷോകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. പ്രീസ്റ്റ് മമ്മൂട്ടിയുടെ ആൾ ടൈം റെക്കോർഡ് ഷോകളുടെ കൗണ്ട് മറികടക്കാൻ പോകുകയാണ്.

റൈറ്റ് ടു റീകാൾ ” എന്ന അവകാശത്തെ കുറിച്ചു ചർച്ച ചെയ്യുന്ന ചിത്രം വലിയ രീതിയിൽ നിരൂപക പ്രശംസ നേടി . എല്ലാ തരം പ്രേക്ഷകരെയും ചിത്രത്തിന് ആകർഷിക്കാൻ കഴിയുന്നുണ്ട്. ഫാൻസിനെ മാത്രമല്ല കുടുംബ പ്രേക്ഷകരെയും തീയേറ്ററുകളിൽ എത്തിക്കാൻ വേണ്ട ചേരുവകൾ ചിത്രത്തിലുണ്ട്