പ്രേക്ഷകരുടെ ഇഷ്ട താര സുന്ദരിയാണ് നൈലാ ഉഷ. ഒരു റേഡിയോ ജോക്കിയായ നൈലാ ഉഷ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തുന്നത്. ദുബായ്യിലെ പ്രശസ്തയായ റേഡിയോ ജോക്കിമാരിൽ ഒരാളാണ് താരം. തിരുവനന്തപുരം സ്വദേശിനിയായ നൈലാ ഉഷ ആദ്യം ചാനലിൽ അവതരികയായിരിന്നു.
2004 ലാണ് നൈല ദുബായിയിൽ ആർ ജെ ആയി ജീവിതം തുടങ്ങുന്നത്. വർഷങ്ങളായി ദുബായ് നഗരത്തിലെ മലയാളികൾ എന്നും കേട്ടുണരുന്നത് നൈലയുടെ ശബ്ദമാണ്.ഇടക്കൊരു ഇടവേള എടുത്തെങ്കിലും നൈലാ ഉഷ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് നൈല. തന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.ഇപ്പോൾ നൈല പങ്കു വച്ച ഒരു ഡാൻസ് വീഡിയോ ശ്രദ്ധേയമാകുകയാണ്. സുഹൃത്തിനൊപ്പമാണ് ഡാൻസ് വിഡിയോയിൽ നൈല ചുവടുകൾ വയ്ക്കുന്നത്.