വീട്ടിൽ അറ്റാച്ഡ് ബാത്‌റൂം ഒന്നുമില്ലായിരുന്നു, എന്റെ അപ്പനായിരുന്നു എന്നും രാവിലെ എന്റെ വേസ്റ്റ് കൊണ്ട് കളഞ്ഞിരുന്നത് !! അപകടം പറ്റി തളർന്നു കിടന്ന കാലത്തെ പറ്റി നോബി

0
36

ബിഗ് ബോസ്സിന്റെ മൂന്നാം സീസണ് തുടക്കമായിരിക്കുകയാണ്. രണ്ടാം സീസൺ വൻ ജനപ്രീതി നേടിയിരുന്നു എങ്കിലും കോവിഡ് പ്രതിസന്ധി കാരണം പൂര്ണമാക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നാം സീസണിൽ എത്തുമ്പോൾ പതിനാലു മത്സരാർഥികളാണ് ഷോയിൽ എത്തുന്നത്. അവരിൽ സിനിമ മിനിസ്ക്രീൻ താരം നോബി മാർക്കോസുമുണ്ട്. നിരവധി ആരാധകരുള്ള താരമാണ് നോബി

ബിഗ്‌ബോസിലെ മത്സരാർഥികൾ അവരെ കുറിച്ചും അവരുടെ കുടുംബങ്ങളെ കുറിച്ചും സംസാരിക്കുന്ന സെഗ്മെന്റ് ഉണ്ട്. അതിൽ നോബി സംസാരിച്ച കാര്യങ്ങൾ ഏറെ സങ്കടമുണർത്തുന്നവയാണ്.തനിക്കു ആക്‌സിഡന്റ് പറ്റിയപ്പോൾ ഉണ്ടായ സംഭവങ്ങളാണ് നോബി പറഞ്ഞത്. നോബിയും സുഹൃത്ത്‌ അരുണും കാറിൽ പോകുമ്പോൾ ആണ് ആക്‌സിഡന്റ് സംഭവിക്കുന്നത്. അരുൺ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. നോബി മൂന്നര മാസത്തോളം എഴുനേൽക്കാൻ വയ്യാതെ കട്ടിലിൽ തന്നെ കിടപ്പായിരുന്നു

നോബിയുടെ വാക്കുകൾ ഇങ്ങനെ ” എന്നെ ആദ്യം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് കൊണ്ട് പോയത്. എനിക്ക് ആകെ ഉള്ളത് ഒരു പാന്റ് ആയിരുന്നു. പിന്നെ ഒരു തിളക്കമുള്ള ഷർട്ടും. ഞാൻ ഏത് പ്രോഗ്രാമിന് പോയാലും അതായിരുന്നു ഇട്ടിരുന്നത്. ഞാൻ നോക്കുമ്പോൾ ഡോക്ടർമാർ എന്റെ പാന്റ്സ് വെട്ടി കീറുകയായിരുന്നു. എനിക്കാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ മസ്കറ്റിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അപ്പോഴാണ് എന്റെ അപ്പൻ വരുന്നത്. പുള്ളി നിന്നും വിറക്കുകയായിരുന്നു. എന്റെ പാന്റ്സിന്റെ പോക്കറ്റിൽ മൂന്നായിരം രൂപ ഉണ്ടായിരുന്നു അത് എടുത്തോളാൻ അപ്പനോട് പറഞ്ഞു. പിന്നെ വെട്ടികീറിയ പാന്റ്സ് നോക്കാൻ അവർ ഓട്ടമായി. ഒടുവിൽ കൂട്ടുകാർ വന്നു എന്നെ മറ്റൊരു ആശുപത്രിയിൽ കൊണ്ട് പോയി. ഒരു ചെറിയ വീടാണ് എന്റേത്.മൂന്നു മാസം കാല് ഒന്ന് അനക്കാൻ വയ്യാതെ കട്ടിലിൽ തന്നെ കിടപ്പായിരുന്നു. ഉള്ളിൽ അറ്റാച്ഡ് ബാത്‌റൂം ഒന്നുമില്ല, ബാത്‌റൂം പുറത്താണ്. രാവിലേ മുതൽ എന്നെ കാണാൻ ആരെങ്കിലും ഒക്കെ വരും. എനിക്ക് ഇപ്പോഴും ഓർമയുണ്ട് രാവിലെ എന്നും എന്നെ വിളിച്ചുണർത്തി എന്റെ വേസ്റ്റ് ഒക്കെ കൊണ്ട് കളയാൻ അപ്പൻ വരുന്നത്. അവരുടെ ഒക്കെ പ്രാർത്ഥന കൊണ്ടാണ് ഞാൻ രക്ഷപെട്ടത്