ജനപ്രീതിയുടെ കാര്യത്തിൽ ഏഷ്യാനെറ്റിലെ ഏറ്റവും മുൻപന്തിയിലുള്ള സീരിയലുകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഒരു വലിയ താരനിര ഈ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ പ്രശസ്തയായ മീരാ വാസുദേവ് ആണ് സീരിയലിലെ നായിക കഥാപാത്രമായി എത്തുന്നത്. ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ വേഷത്തിലാണ് മീരാ വാസുദേവ് കുടുംബവിളക്കിൽ എത്തുന്നത്.
കുടുംബവിളക്കിൽ ശീതൾ എന്ന കഥാപാത്രമായി തിളങ്ങുന്നത് നടി അമൃത നായരാണ്. പത്തനാപുരം സ്വദേശിയായ അമൃത ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ഡോക്ടര്‍ റാം, ഒരിടത്തൊരു രാജകുമാരി എന്നി പരമ്പരകളിൽ അഭിനയിച്ചു തുടങ്ങിയ അമൃത കോമഡി റിയാലിറ്റി പ്രോഗ്രാം സ്റ്റാർ മാജിക്കിലും അഭിനയിച്ചിരുന്നു. അടുത്തിടെ നടന് നൂബിനൊപ്പമുള്ള അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതോടെ ഇരുവരും പ്രണയത്തിലാണ് എന്ന ഗോസിപ്പ് പരന്നിരുന്നു. എന്നാല്‍ തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതില്ലെന്നും റെയിന്‍ബോ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ അമൃത പറയുന്നു
കുടുംബവിളക്കിൽ അഭിനയിക്കുന്ന എല്ലാവരും തമ്മില്‍ നല്ല സപ്പോര്‍ട്ടാണ് എന്നാണ് അമൃത പറയുന്നത്. അമൃതയുടെ വാക്കുകൾ ഇങ്ങനെ. “ഒരു കുടുംബം പോലെയാണ് ഞങ്ങളെല്ലാവരും. പിന്നെ നൂബിന്, അനന്യ, ആനന്ദേട്ടന് അങ്ങനെ സഹതാരങ്ങളുമായി നല്ലൊരു ബന്ധം ആണ് ഉള്ളത്. സിനിമയില്‍ എത്തുകയെന്നത് തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. ഈശ്വരന്റെ അനുഗ്രഹത്തോടെ അത് നടക്കുമെന്ന് കരുതുന്നു. കുടുംബവിളക്ക് അല്ലാതെ വേറെ ഒരു പരിപാടിയും ഇപ്പോള്‍ ഏറ്റെടുത്തിട്ടില്ല.അല്ലാതെ ആളുകള്‍ കരുതും പോലെ മറ്റൊന്നും ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ല. എനിക്ക് എന്തും തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്താണ് നൂബിന് എനിക്ക്. എന്റെ കൈയ്യിലെ ടാറ്റൂ കണ്ടിട്ടാണ് പലരും പല അഭിപ്രായങ്ങളും ചോദിച്ചിക്കുന്നത്. എനിക്കെരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ് ഈ ടാറ്റൂ എന്ന് നടി വെളിപ്പെടുത്തുന്നു. അത് ബ്രേക്ക് അപ്പ് ആയി. അതോടെ അദ്ദേഹത്തിന്റെ പേര് കൈയ്യില്‍ നിന്നും മായ്ച്ചു കളഞ്ഞു. അതാണ് ഇപ്പോഴുള്ള ടാറ്റൂ. ബന്ധം അവസാനിച്ചു എങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ കൂടെ മാറാനുണ്ട്”