ഈ പറക്കും തളിക എന്ന സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ താരമാണ് നിത്യ ദാസ്.ആദ്യ ചിത്രം ഹിറ്റായത്തോടെ തുടർന്ന് നിരവധി ചിത്രങ്ങളിൽ നിത്യ ദാസ് അഭിനയിച്ചു. കോഴിക്കോടുകാരിയായ നിത്യ പിന്നീട് ‘കൺമഷി’, ‘ബാലേട്ടൻ’, ‘ചൂണ്ട’, ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’, ‘നരിമാൻ’ തുടങ്ങിയ സിനിമകളിലുമെത്തി. എന്നാൽ വിവാഹത്തിന് ശേഷം നിത്യ സിനിമ ജീവിതത്തിൽ നിന്നൊരു അവധിയെടുത്തു.
നിത്യ രണ്ടു കുട്ടികളുടെ അമ്മയാണിപ്പോൾ. പ്രണയ വിവാഹം ആയിരുന്നു നിത്യയുടേത്. എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് ആണ് നിത്യയുടെ ഭർത്താവ്. കശ്മീർ സ്വദേശിയാണ് അരവിന്ദ്.രണ്ടു മക്കളാണ് നിത്യക്ക്, ഒരു മകളും മകനുമാണത്. മകൾ നയന ഏഴാം ക്ലാസ്സ് വിദ്യാർഥിനിയാണ്.
സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ ദാസ്. തന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം നിത്യ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.മകൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളുമായിയും നിത്യ ഇടക്ക് സോഷ്യൽ മീഡിയയിൽ ഏത്താറുണ്ട്. അമ്മയുടെ രൂപ സദൃശ്യമുണ്ട് മകൾ നയനക്ക്, കാണാൻ അമ്മയെ പോലെ എന്ന് എപ്പോഴും ആരാധകർ പറയാറുണ്ട്. ഇവർ ഒരുമിച്ചു എത്തിയ ഒരു ഡാൻസ് വീഡിയോ ഇപ്പോൾ വൈറലാണ്.