അരുവിയിൽ നനഞ്ഞു നിമിഷാ സജയൻ!!വീഡിയോ!!

0
52137

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലുടെ സിനിമ ലോകത്തേക്ക് വന്ന ഒരാളാണ് നിമിഷ സജയൻ. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം നിമിഷയെ തേടി എത്തിയിരുന്നു. തുറമുഖം എന്ന രാജീവ് രവി ചിത്രത്തിലാണ് നിമിഷ അടുത്തതായി അഭിനയിക്കുന്നത്. മുംബൈയിൽ ജനിച്ചു വളർന്ന നിമിഷ ഒരു ആക്ടിങ് സ്കൂളിലെ പഠനത്തിന് ശേഷമാണു സിനിമയിൽ എത്തിയത്

പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങിയ താരം,
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. മഹാരാഷ്ട്രയെ പ്രതിനിധികരിച്ചു തയ്കൊണ്ടോ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്.

നിമിഷ ബോളിവുഡിലും അരങ്ങേറാൻ ഒരുങ്ങുകയാണെന്നു റിപ്പോർട്ടുകൾ.ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവധാനം ചെയ്യുന്ന ബോളിവുഡ് സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നത് നിമിഷയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷ തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഒരു അരുവിയുടെ കരയിൽ നിന്നുള്ള നിമിഷയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോ കാണാം.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)