മുകളിൽ ആകാശം താഴെ മണൽ തരികൾ, വൈറലായി നിമിഷ സജയന്റെ ചിത്രങ്ങൾതൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലുടെ സിനിമ ലോകത്തേക്ക് വന്ന ഒരാളാണ് നിമിഷ സജയൻ. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം നിമിഷയെ തേടി എത്തിയിരുന്നു. തുറമുഖം എന്ന രാജീവ് രവി ചിത്രത്തിലാണ് നിമിഷ അടുത്തതായി അഭിനയിക്കുന്നത്. മുംബൈയിൽ ജനിച്ചു വളർന്ന നിമിഷ ഒരു ആക്ടിങ് സ്കൂളിലെ പഠനത്തിന് ശേഷമാണു സിനിമയിൽ എത്തിയത്.

മാസ് കമ്യൂണിക്കേഷൻ ഡിഗ്രിക്ക് േചർന്ന സമയത്ത് ചെറിയ ഇടവേളയെടുത്തു കൊച്ചിയിൽ അഭിനയപഠന ക്ലാസിനു ചേർന്ന നിമിഷ ഓഡിഷനിലൂടെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ എത്തിയത്.അതിനു മുൻപ് ചില ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ് ആയി ആണ് നിമിഷ അഭിനയിച്ചത്. വളരെ കുറച്ചു നാളത്തെ സമയമാണ് സിനിമ ശ്രമങ്ങൾക്ക് വേണ്ടി വീട്ടുകാർ നിമിഷക്ക് അനുവാദം നൽകിയത്. അതിനിടയിൽ തന്നെ താരം അരങ്ങേറ്റം കുറിച്ചു കുറഞ്ഞകാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്.തന്റെ നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത ഒരാളാണ് നിമിഷ.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഒരാളാണ് നിമിഷ. തന്റെ ഇൻസ്റാഗ്രാമിലൂടെ നിമിഷ തന്റെ പുത്തൻ ചിത്രങ്ങൾ പങ്കു വയ്ക്കുകയും ആരാധകരുമായി സംവദിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ നിമിഷ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ വൈറലാണ്. മുകളിൽ ആകാശം താഴെ മണൽ തരികൾ,സമാധാനം എന്ന ക്യാപ്‌ഷനോടെ ആണ് നിമിഷ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

Comments are closed.