അപ്സരസോ അതോ വനദേവതയോ, അനുശ്രീയുടെ കമെന്റിനു നിഖിലയുടെ കമന്റ്‌ ഇങ്ങനെസെലിബ്രിറ്റികൾ ഏറെ സജീവമായ ഒരിടമാണ് ഇൻസ്റ്റാഗ്രാം.സെലിബ്രിറ്റികൾ പങ്കു വയ്ക്കുന്ന പുത്തൻ ചിത്രങ്ങൾ ആരാധകർ എപ്പോഴും ആഘോഷമാക്കാറുണ്ട്. താരങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചിത്രങ്ങൾക്ക് കമെന്റ് ചെയ്യാറുമുണ്ട്. അപ്പോഴെല്ലാം ആരാധകർ ആ കമെന്റ്കൾക്ക് പിന്നാലെ കൂടെ അത് വൈറൽ ആക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഒരു താരമാണ് അനുശ്രീ. അനുശ്രീ നടി നിഖില വിമലിന്റെ ചിത്രത്തിന്റെ താഴെയിട്ട ഒരു കമന്റും അതിനു നിഖിലയുടെ മറുപടിയുമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ.

വെള്ള നിറത്തിലുള്ള ഡ്രെസ്സിൽ നിഖില വിമൽ കുറച്ചു നേരം മുൻപ് ഒരു ചിത്രം പങ്കു വച്ചിരുന്നു. ഫോട്ടോഷൂട്ടിന്റെ ഭാഗമായ ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. അതിനു താഴെയാണ് അനുശ്രീ കമെന്റ് ചെയ്തത്. അപ്സരസോ അതോ വനദേവതയോ? എന്നാണ് അനുശ്രീ കമെന്റ് ചെയ്തത്. അനുശ്രീയുടെ കമന്റ്‌ ഹിറ്റായതോടെ ആരാധകരും അതിനു താഴെ കമെന്റ് ചെയ്യാൻ തുടങ്ങി.

അൽപ സമയത്തിനുള്ളിൽ റിപ്ലൈ കമന്റുമായി നിഖിലയുമെത്തി. ഇപ്പോഴത്തെ ഒരു അവസ്ഥക്ക് വനദേവത ആകാൻ ആണ് സാധ്യത ” എന്നാണ് നിഖില കമന്റ്‌ ചെയ്തത്. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും ഒരു പോലെ സജീവമായ ഒരാളാണ് നിഖില വിമൽ. ലവ് 24 7 എന്ന സിനിമയിലൂടെ ആണ് നിഖില അഭിനയ രംഗത്ത് എത്തിയത്

Comments are closed.