ഇതൊരു ഒന്നൊന്നര ആറാട്ട് തന്നെയായിരിക്കും!!! ആറാട്ട് ടീസർ

0
1811

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.വില്ലൻ എന്ന സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് തിരകഥ ഒരുക്കിയ ഉദയകൃഷ്ണയാണ്. ഒരു മാസ്സ് എന്റെർറ്റൈനെറാണ് ആറാട്ട്. ഏറെ നാളുകൾക്കു ശേഷമാണു ഇങ്ങനെയൊരു വേഷത്തിൽ മോഹൻലാൽ എത്തുന്നത്

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ ആറാട്ടിൽ എത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായികാവേഷത്തിൽ എത്തുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

പ്രഗത്ഭ സംഗീത സംവിധായകൻ എ ആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാണ്.24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും എ ആര്‍ റഹ്മാനും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്. 1997ല്‍ പുറത്തിറങ്ങിയ ‘ഇരുവര്‍’ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എ ആര്‍ റഹ്മാന്‍ ആയിരുന്നു.ചിത്രത്തിന്റെ ടീസർ വിഷു ദിനത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും