369 ഗ്യാരേജിലേക്ക് ഒരു വണ്ടി കൂടെ !! പുതിയ റേഞ്ച് റോവർ സ്വന്തമാക്കി ദുൽഖർ

0
6266

ദുല്ഖറിന്റെയും മമ്മൂട്ടിയുടേയും വാഹന കമ്പം ഏറെ പ്രശസ്തമാണ്. മുൻനിര കമ്പനികളുടെ വാഹനങ്ങൾ സ്വന്തമാക്കാൻ ഇരുവർക്കും ഒരുപോലെ ഇഷ്ടമാണ്. ഗാരേജിൽ ഒരു വൻ വാഹന ശേഖരം ഇരുവർക്കുമുണ്ട്. ഇപ്പോളിതാ ഇവരുടെ വാഹന ശേഖരത്തിലേക്ക് ഒരു പുത്തൻ വണ്ടി കൂടെ എത്തിയിട്ടുണ്ട്. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് 369 ഗ്യാരേജിലെ പുത്തൻ അഥിതി. കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സിൽ നിന്നുമാണ് ഇവർ വാഹനം സ്വന്തമാക്കിയത്.

റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് ദുൽഖർ സ്വന്തമാക്കിയത്. ഏകദേശം മൂന്നര കോടി രൂപയാണ് വാഹനത്തിന്റെ വില. 4.4 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്.22 ഇഞ്ച് 9 സ്പ്ലിറ്റ് സ്പോക്ക് ഗാർക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകൾ, വിന്റേജ് ടാൻ സീറ്റുകൾ, വിന്റേജ് ടാൻ ഇന്റീയർ, 24 വേ ഹീറ്റഡ് ആന്റ് കൂൾഡും മസാജ് സൗകര്യങ്ങളുമുള്ള മുൻ സീറ്റുകൾ, എക്സ്ക്യൂട്ടീവ് പിൻ സീറ്റുകൾ തുടങ്ങിയ കസ്റ്റമൈസെഷനുകളും വാഹനത്തിൽ ദുല്ഖറിന്റെ താല്പര്യാർദ്ധം ചെയ്തിട്ടുണ്ട്.

ദുൽഖറിന്റെ പുതിയ ചിത്രം വരനെ ആവശ്യമുണ്ട് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം നിർമ്മിക്കുന്നത് ദുൽഖർ തന്നെയാണ്. ചിത്രീകരണം നടക്കുന്ന ദുൽഖർ ചിത്രം കുറുപ്പ് ആണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയുന്ന ചിത്രം കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിനെ കുറിച്ചുള്ളതാണ്.