ഇത് ബാബുവേട്ടാ സോങ്ങിലെ നടിയല്ലേ!!വൈറലായി നേഹ അയ്യരുടെ പുത്തൻ ചിത്രങ്ങൾ

0
6330

ബി ഉണ്ണികൃഷ്ണൻ ദിലീപിനെ നായകനാക്കി ഒരുക്കി 2019 ൽ പുറത്തുവന്ന സിനിമയാണ് കോടതി സമക്ഷം ബാലൻ വകീൽ. ചിത്രത്തോടൊപ്പം ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രത്യേകിച്ച് ‘ബാബുവേട്ടാ ‘ എന്ന് തുടങ്ങുന്ന ഐറ്റം നമ്പർ. നേഹാ അയ്യർ എന്ന സുന്ദരിയാണ് ആ പാട്ടിനു ചുവടുകൾ വച്ചത്. അതിനു മുൻപും താരം മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

ടോവിനോ തോമസ് നായകനായ തരംഗം എന്ന സിനിമയിലൂടെയാണ് നേഹ അഭിനയരംഗത്തു എത്തിയത്. ഓമന എന്ന ശ്രദ്ധേയമായ ഒരു വേഷമായിരുന്നു അത്. അതിനു ശേഷം താരം ബോളിവുഡിലും അരങ്ങേറിയിരുന്നു.ഒരു റേഡിയോ ജോക്കി ആയി ആണ് നേഹ കരിയർ തുടങ്ങിയത്.ദുബായ്യിലും നേഹ ആർ ജെ ആയി ജോലി ചെയ്തിരുന്നു.

പീയേഴ്‌സ്, ആമസോൺ, റിലയൻസ് പോലുള്ള വമ്പൻ ബ്രാണ്ടുകളുടെ പരസ്യ ചിത്രങ്ങളിലും താരം.റിബ്ബണ് എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറിയത്.സോഷ്യൽ മീഡിയയിലും സജീവമാണ് താരം. മകനുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം.