നസ്രിയ ഗര്‍ഭിണിയാണെന്ന് പല തവണ പറഞ്ഞു, ആ കുഞ്ഞുങ്ങളൊക്കെ എവിടെ?!!മലയാള സിനിമയിലെ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇവർ ഒരുമിച്ചു അഭിനയിച്ചത്. 2014 ആഗസ്റ്റ് 21 ന് ആയിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന നസ്രിയ അഞ്ജലി മേനോൻ ചിത്രമായ കൂടെയിലുടെ സിനിമയിലേക്ക് തിരികെ എത്തിയിരുന്നു. ഏറെ കാലം മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്ന നസ്രിയ ഫഹദുമായിയുള്ള വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്ന് മാറി നിന്നിരുന്നു. തമിഴിലും മലയാളത്തിലുമായി കൈനിറയെ ചിത്രങ്ങൾ ഉണ്ടായിരുന്ന സമയത്തായിരുന്നു നസ്രിയ സിനിമ രംഗത്ത് നിന്ന് മാറി നിന്നത്.ഏറെ കാലത്തിനു ശേഷം ഫഹദ് ചിത്രം ട്രാൻസിലൂടെ സിനിമയിലേക്ക് തിരികെ വന്നു. ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം നസ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നസ്രിയയുടെ വാക്കുകൾ ഇങ്ങനെ.

വിവാഹശേഷം ഷാനുവും (ഫഹദ് ഫാസില്‍) ഒരു വര്‍ഷത്തോളം ബ്രേക്ക് എടുത്തിരുന്നു. ഞങ്ങള്‍ കുറേ യാത്ര ചെയ്തു. ജീവിതം എന്നില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഞാനിപ്പോഴും പണ്ടത്തെ പോലെ നിറുത്താതെ സംസാരിക്കും. ഞാനില്ലാത്തപ്പോള്‍ നീ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോയെന്ന് ചോദിച്ച് ഷാനു കളിയാക്കും. അതുപോലെ ഷാനുവാണ് എന്നെ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നത്. ഞാന്‍ അഭിനയിക്കാതിരുന്നാലോ റോമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാലോ ഷാനു പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോ എന്ന സംശയവും ഷാനുവിനുണ്ടായിരുന്നു.

കൂടെയ്ക്ക് ശേഷം വലിയൊരു ഇടവേള കഴിഞ്ഞാണ് ട്രാന്‍സ് ചെയ്തത്. എന്നില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളുള്ള ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതായിരുന്നു ട്രാന്‍സ് ചെയ്യുമ്പോഴുള്ള ത്രില്‍. സിനിമ ചെയ്തില്ലെന്ന് കരുതി ലോകം അവസാനിച്ചു എന്ന് കരുതുന്ന ആളല്ല ഞാന്‍. ജീവിതത്തില്‍ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്. സോഷ്യല്‍ മീഡിയ ഒരുപാട് തവണ ഞാന്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പ്രചരിപ്പിച്ചു.എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമല്ലേ. ഞാനൊരിക്കലും അത് മറച്ച് വയ്ക്കില്ല. നല്ല തിരക്കഥകല്‍ വന്നാല്‍ നോ പറയുകയുമില്ല. ചിലപ്പോള്‍ അടുത്ത നാല് വര്‍ഷത്തിന് ശേഷമാകും ഞാന്‍ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല, ഞാന്‍ മാത്രമല്ല എല്ലാവരും അഭിനയിക്കുന്നത് ആ ജോലി ആസ്വദിക്കുന്നത് കൊണ്ടാണ്.”

Comments are closed.