നായാട്ട് മേക്കിങ് വീഡിയോ പുറത്ത്!!

0
433

തീയേറ്ററുകളിൽ കോവിഡ് പ്രതിസന്ധി കാരണമൊരു ലോങ്ങ്‌ റൺ ലഭിച്ചില്ലെങ്കിൽ പോലും ഓൺലൈൻ റീലീസിൽ നായാട്ട് എന്ന ചിത്രത്തിന് ഒരുപാട് ശ്രദ്ധ പിടിച്ചു പറ്റാനായി.ഒരു സർവൈവൽ ത്രില്ലറായ നായാട്ടിനു സോഷ്യൽ മീഡിയയിൽ ചർച്ചകൾ സൃഷ്ടിക്കാനും കഴിഞ്ഞു. ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റഫോം ആയ നേടിഫ്ലിക്സിലാണ് ചിത്രം റീലീസ് ചെയ്തത്.

കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. മൂന്ന് പോലീസുകാർ നേരിടുന്ന പ്രശ്നങ്ങൾ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് നായാട്ട്.ഷൈജു ഖാലിദ് ചായഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകൻ മാർട്ടിൻ പ്രകാട്ടാണ്.

ഏപ്രിൽ എട്ടിനാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. മെയ്‌ ഒൻപതിനു നേടിഫ്ലിക്സിലെത്തി. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്