നയൻസിനെ ചേർത്ത് നിർത്തി ഗോവയിൽ പിറന്നാൾ ആഘോഷിച്ചു വിഘ്‌നേശ് ശിവൻ, ചിത്രങ്ങൾ പുറത്ത്തെന്നിന്ത്യയുടെ ലേഡീ സൂപ്പർസ്റ്റാർ തന്നെയാണ് നയൻ‌താര. മലയാള സിനിമയിൽ നിന്നുമാണ് തുടക്കം എങ്കിലും നയൻ‌താര ആദ്യ കാലഘട്ടത്തിനു ശേഷം ശ്രദ്ധ കേന്ദ്രികരിച്ചത് തമിഴിലാണ്. പല കുറി വിവാദങ്ങൾ അടകമ്പടി സേവിചെങ്കിലും നയൻ‌താര ഉയർച്ചയുടെ പടവുകൾ നടന്നു കയറുകയായിരുന്നു. പിന്നീട് തെലുങ്കിലും സൂപ്പർ ഹീറോയിൻ പട്ടം നയൻസ് നേടി. നയസിന്റെ വിവാഹ വാർത്തയെ കുറിച്ചു അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി എന്ന വാർത്ത ഇതിനോടൊകം പല കുറി വന്നിരുന്നു സമൂഹ മാധ്യമങ്ങളിൽ. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്.

നാനും റൗഡി താൻ എന്ന നയൻ‌താര ചിത്രം സംവിധാനം ചെയ്തത് വിഘ്നേഷ് ശിവനാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തങ്ങൾ ഇതുവരെ പ്രണയിച്ചു തീർന്നിട്ടില്ല എന്നാണ് അടുത്തിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് വിഘ്നേഷ് ശിവൻ നൽകിയ മറുപടി. നയൻസും വിഘ്‌നേഷും ഇപ്പോൾ ഗോവയിലാണ് ഉള്ളത്. അടുത്തിടെ നയൻതാരയുടെ അമ്മയുടെ പിറന്നാൾ ഗോവയിൽ വച്ചു ആഘോഷിക്കുന്ന ചിത്രങ്ങൾ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

വിഘ്‌നേഷിന്റെ ജന്മദിനവും ഗോവയിൽ വച്ചാണ് ഇരുവരും ആഘോഷിക്കുന്നത്. ഇത്തവണ ഇരുവരുടെ അമ്മമാരും ഇവരോടൊപ്പമുണ്ട്. പിറന്നാൾ ദിനത്തിൽ നയൻസിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ഇപ്പോൾ വിഘ്നേഷ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ‘ബെര്‍ത്ത് ഡേ വൈബ്‌സ്, ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടെയും ആശംസകള്‍ കൊണ്ടും ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുകയാണ്’ എന്നാണ് ഫോട്ടോക്കൊപ്പം നയൻസ് കുറിച്ചത്. വിഘ്നേഷ് ധരിച്ചിരിക്കുന്ന ടി ഷർട്ടിലെ എഴുത്തും ശ്രദ്ധേയമാണ്. നല്ല സമയം ഇപ്പോള്‍ തുടങ്ങുന്നു’ എന്നെഴുതിയ ടീ ഷര്‍ട്ടാണ് വിഘ്‌നേശ് ധരിച്ചിരിക്കുന്നത്

Comments are closed.