ചില മോശം കമെന്റുകൾ കാണുമ്പോൾ അമ്മക്ക് വിഷമം തോന്നാറുണ്ട്, പക്ഷെ എന്നെയത് ബാധിച്ചിട്ടില്ല, നയൻ‌താര ചക്രവർത്തികിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമ ലോകത്തു എത്തിയ ഒരാളാണ് നയൻ‌താര ചക്രവർത്തി. വളരെ ചെറിയ പ്രായത്തിലാണ് നയൻ‌താര ആ വേഷത്തിൽ അഭിനയിച്ചത്. 2006 ൽ പുറത്തിറങ്ങിയ ആ സിനിമക്ക് ശേഷം മലയാളത്തിലും തമിഴിലുമായി ബാലതാരമായി നയൻ‌താര വീണ്ടുമെത്തി. മുപ്പതോളം സിനിമകളിൽ നയൻ‌താര അഭിനയിച്ചിട്ടുണ്ട്. മറുപടി എന്ന സിനിമയിലാണ് നയൻ‌താര അവസാനമായി അഭിനയിച്ചത്. പഠനത്തിന് വേണ്ടി നയൻ‌താര ഇടവേളയെടുത്തിരുന്നു.

താരത്തിന്റെ പ്ലസ് ടു റിസൾട്ട്‌ അടുത്തിടെ പുറത്ത് വന്നിരുന്നു. തൃപ്പുണിത്തറ ചോയ്‌സ് സ്കൂളിലേ വിദ്യാർഥിയായ നയൻതാരയ്ക്ക് 94 ശതമാനം മാർക്ക് ഉണ്ടായിരുന്നു. നല്ല വേഷങ്ങൾക്കായി താൻ കാത്തിരിക്കുകയാണ് എന്നാണ് നയൻ‌താര പറയുന്നത്. മടങ്ങിവരവ് മലയാള സിനിമയിലെ ഒരു നായികയായി ആണെന്ന് പ്രതീക്ഷിക്കാം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്. ചിത്രങ്ങൾക്ക് താഴെ സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെ കുറിച്ചു താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നയൻതാരയുടെ വാക്കുകൾ ഇങ്ങനെ.

ഞാനും അച്ഛനുമമ്മയും ചേർന്നാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പല ഫോട്ടോഷൂട്ടിന് താഴെയും നല്ലതും ചീത്തയുമായ കമന്റുകൾ വരാറുണ്ട്. അത്തരം നെ​ഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെയും ബാധിച്ചിട്ടേയില്ല. നമ്മൾ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയാലോ. മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല, അതുപോലെ മറ്റുള്ളവർ എന്താണ് പറയുന്നതെന്നും നോക്കേണ്ട ആവശ്യമില്ല. അമ്മയ്ക്കൊക്കെ ചില കമന്റുകൾ കാണുമ്പോൾ സങ്കടം വരാറുണ്ട്. ചിലത് ഡിലീറ്റ് ചെയ്ത് കളയാറുമുണ്ട്. പക്ഷേ എന്നെ അതൊന്നും ബാധിക്കാറേയില്ല. ഇനി ബാധിക്കുകയും ഇല്ല. അത്തരം കമന്റുകളോട് ഞാനിന്നേവരെ പ്രതികരിച്ചിട്ടില്ല. അത്രയ്ക്കും മോശം കമന്റ് ആണെങ്കിൽ ഡിലീറ്റ് ചെയ്യുമെന്നേയുള്ളൂ. അതല്ലാതെ അവരുടെ കാഴ്ച്ചപ്പാട് മാറ്റേണ്ട കാര്യം എനിക്കില്ല. അവരെന്താണ് വിചാരിക്കുന്നതെന്ന് വച്ചാൽ അങ്ങനെ തന്നെ ആയിക്കോട്ടെ.

Comments are closed.