വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് വിവാഹം കഴിച്ചത്, പക്ഷെ വിവാഹ ശേഷം ഉണ്ടായത്

0
9

മലയാളികളുടെ ഇഷ്ട താരമാണ് നവ്യ നായർ. സിനിമയിൽ നിന്നും ഒരുപാട് കാലമായി വിട്ടു നില്കുകയാണെങ്കിലും താരത്തിന് ഇന്നും ആരാധകരെയുണ്ട്. നന്ദനത്തിലെ ബാലാമണിയെ പോലെയുള്ള കഥാപാത്രങ്ങളെ നമ്മുക്ക് തന്ന താരത്തിനെ നമ്മൾ എക്കാലവും ഓർത്തിരിക്കുമെന്നു ഉറപ്പാണ്. ഇഷ്ടം എന്ന സിനിമയിലൂടെ ആണ് നവ്യ സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായി നവ്യ വർഷങ്ങളോളം തുടർന്നു.

എന്നാൽ വിവാഹ ശേഷം നവ്യ സിനിമ ലോകത്തു നിന്നും ഒരു ഇടവേളയെടുത്തു. മുംബൈ മലയാളിയായ സന്തോഷ്‌ മേനോനാണ് നവ്യയെ വിവാഹം ചെയ്തത്. വിവാഹ ശേഷം നവ്യ മുംബൈയിലാണ് കുടുംബത്തോടൊപ്പം സെറ്റിൽ ആയത്. എങ്കിലും കലാ ലോകത്തു സജീവമായിരുന്നു താരം. സ്വന്തമായി ഒരു ഡാൻസ് ടീം താരത്തിനുണ്ട്. ഇപ്പോൾ ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിലൂടെ നവ്യ സിനിമയിലേക്ക് തിരികെ വരുകയാണ്.

ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ നവ്യ തന്റെ വിവാഹത്തെ പറ്റി പറയുന്ന ഒരു വീഡിയോ വൈറലാണ് ഇപ്പോൾ. ഒരിക്കലും സിനിമ വിട്ടുപോകാൻ മനസ്സ് കൊണ്ട് തയ്യാറായിരുന്നില്ല എന്നും തന്റെ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിലാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് എന്നും നവ്യ ആ വിഡിയോയിൽ പറയുന്നു. വിവാഹ ശേഷം അഭിനയിക്കേണ്ട എന്ന് ഭർത്താവ് പറയുമെങ്കിൽ അത് അനുസരിക്കാൻ തയാറുമായിരുന്നു താൻ എന്നും നവ്യ ജെ ബി ജംഗ്ഷനിൽ പറഞ്ഞു. സന്തോഷ്‌ ആണ് വിവാഹ ശേഷം അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യം ചോദിച്ചത്. സിനിമ വിട്ടിരുന്നാൽ അത് ഡിപ്രെഷൻ ആകുമെന്നും, അത്കൊണ്ട് ഈ ബഹളത്തിനിടക്ക് എവിടെയെങ്കിലും ഒക്കെ നില്ക്കാൻ ആഗ്രഹം ഉണ്ട് എന്നായിരുന്നു തന്റെ മറുപടി. യൂ ആർ വെരി ടാലന്റഡ്, ആ ടാലന്റ് മുഴുവനും, തന്റെ കാര്യം മാത്രം നോക്കാനായി നശിപ്പിക്കണ്ട. ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം ” എന്നാണ് ഭർത്താവ് അപ്പോൾ പറഞ്ഞത് എന്നും അത് കേട്ടപ്പോൾ ആശ്വാസമായി എന്നും നവ്യ പറയുന്നു.