ഹൃദയത്തുടിയ്പ്പിൽ പോലും സംശയമില്ലാതെ നിന്നെ ഞാൻ തിരഞ്ഞെടുക്കും !മൂന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കു വച്ചു ഭാവന

0
9

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഇഷ്ട നടിയാണ് ഭാവന. മലയാള സിനിമയിലാണ് അരങ്ങേറിയത് എങ്കിലും പിന്നീട് ഭാവന തമിഴിലും കന്നഡയിലുമെല്ലാം താരമായി മാറി. നമ്മൾ എന്ന സിനിമയിലൂടെ ആണ് ഭാവന സിനിമ ലോകത്തു എത്തുന്നത്. പത്തൊൻപതു വർഷങ്ങളായി ഭാവന സിനിമയുടെ ലോകത്തു സജീവമാണ്. എഴുപതോളം സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്

വിവാഹ ശേഷം ബാംഗ്ലൂർ ആണ് ഭാവന സെറ്റിൽ ചെയ്തിരിക്കുന്നത്. 2018 ജനുവരി 22 നാണു ഭാവന നവീനെ വിവാഹം ചെയ്തത്. കന്നഡ സിനിമ പ്രൊഡ്യൂസർ ആണ് നവീൻ. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഭാവന സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്

മൂന്നാം വിവാഹ വാർഷികത്തിൽ ഭാവന പങ്കു വച്ച പോസ്റ്റ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നവിനൊപ്പമുള്ള ചിത്രമാണ് ഭാവന സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്. ഒപ്പം ഭാവന കുറിച്ചതിങ്ങനെ “ഞാൻ നിന്നെ തിരഞ്ഞെടുക്കും, വീണ്ടും വീണ്ടും വീണ്ടും നിന്നെ തിരഞ്ഞെടുക്കും മറിച്ചൊന്നു ആലോചിക്കുക പോലും ചെയ്യാതെ, ഹൃദയത്തുടിപ്പിൽ പോലും സംശയമില്ലാതെ നിന്നെ ഞാൻ തിരഞ്ഞെടുക്കും. ഹാപ്പി തേർഡ് ആനിവേഴ്സറി ” ഇങ്ങനെയാണ് ഭാവന കുറിച്ചത്