നട്ടുച്ചക്ക് ജിമ്മിൽ വർക്ക്‌ഔട്ട് ചെയുന്നത് എന്ത്കൊണ്ട്, കാരണം വ്യക്തമാക്കി നൈല ഉഷദുബായിയിലെ ആദ്യകാല റേഡിയോ ജോക്കിമാരിൽ പ്രമുഖയാണ് നൈല ഉഷ. എന്നാൽ നൈല ഉഷ ഒരു റേഡിയോ ജോക്കി എന്ന നിലയിൽ മാത്രമല്ല ഒരു സിനിമ നടിയെന്ന നിലയിലും അവതാരിക എന്ന നിലയിലുമെല്ലാം വളരെയധികം ശ്രദ്ധേയയാണ്. കുഞ്ഞനന്തന്റെ കട എന്ന സലിം അഹ്മദ് സിനിമയിലൂടെ ആണ് നൈല ഉഷ സിനിമ ലോകത്തു എത്തുന്നത്. ശ്രദ്ധേയമായ നിരവധി സിനിമകളിൽ നൈല ഉഷ വേഷമിട്ടിട്ടുണ്ട്. അവസാനം പുറത്ത് വന്ന പൊറിഞ്ചു മറിയം ജോസ് വലിയ ഹിറ്റായിരുന്നു.

2004 ലാണ് നൈല ദുബായിയിൽ ആർ ജെ ആയി ജീവിതം തുടങ്ങുന്നത്. വർഷങ്ങളായി ദുബായ് നഗരത്തിലെ മലയാളികൾ എന്നും കേട്ടുണരുന്നത് നൈലയുടെ ശബ്ദമാണ്. ഇടക്ക് സിനിമ ലോകത്തു നിന്നും ഒരു ഇടവേള എടുത്ത നൈല അടുത്തിടെ നല്ല വേഷങ്ങളുമായി സിനിമയിൽ സജീവമായത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ഒരാളാണ് നൈല. അടുത്തിടെ സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിച്ച നട്ടുച്ചക്ക് ജിമ്മിൽ എന്തിനാ വർക്ക്‌ ഔട്ട് ചെയ്യുന്നത് എന്ന ചോദ്യത്തിനു നൈല പറഞ്ഞ ഉത്തരമിങ്ങനെ.

ചില ദിവസങ്ങളിൽ നമുക്ക് ഭയങ്കര മടിയായിരിക്കും. വീട്ടിൽത്തന്നെ ഇരിക്കാൻ തോന്നും. ആ സമയത്ത് ഞാൻ ജിമ്മിൽ വരും. പക്ഷേ ഇവിടെ എത്തുമ്പോൾ ഇവിടുത്തെ ഒരു വൈബ് മാറ്റിയെടുക്കും. ഇവിടിരുന്നു ഞാനെന്റെ വർക്ക്‌ ഔട്ട്‌ പ്ലാൻ ചെയ്യും. പിന്നെ ഒരു ഫ്ളോവിൽ അങ്ങ് പോകും. ഉച്ച സമയമാണ് ഞാൻ കൂടുതലും വർക്ക്‌ ഔട്ട് ചെയ്യാറുള്ളത്. ഇവിടെ തിരക്ക് കുറവുള്ളത് ആ സമയത്താണ്. എനിക്കും അതാണ് സൗകര്യം

Comments are closed.