ഞെട്ടിച്ചു കൊണ്ട് അവതാരിക നന്ദിനിയുടെ യോഗ പോസ്

0
33

പ്രേക്ഷകർക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് നന്ദിനിയുടേത്. അവതാരകയായി തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നന്ദിനി. റേഡിയോ ജോക്കി ആയും, സിനിമ താരമായും ഒക്കെ നന്ദിനി ശ്രദ്ധേയായിരുന്നു. നന്ദിനി നായർ എന്നാണ് പൂർണ നാമം. തിരുവല്ലയാണ് നന്ദിനിയുടെ സ്വദേശം. വിദേശത്തായിരുന്നു ഏറെക്കാലം

ഏഷ്യാനെറ്റ് ദുബായ് യിൽ അവതാരകയായി ആണ് നന്ദിനിയുടെ തുടക്കം. ഹലോ നമസ്തേ എന്ന ലൈവ് റിയാലിറ്റി ഷോ ആങ്കർ ചെയ്തു കൊണ്ടാണ് കേരളത്തിലെ പ്രേക്ഷകരുടെ ഇടയിൽ നന്ദിനി ശ്രദ്ധ നേടുന്നത്. അതിനു ശേഷം ഒന്നര വർഷത്തോളം ഒരു റേഡിയോ ജോക്കി ആയി നന്ദിനി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ സിനിമ അഭിനയവും മുന്നോട്ട് കൊണ്ട് പോയി. ചെറുതും വലുതുമായി പതിനഞ്ചോളം സിനിമകളിൽ നന്ദിനി അഭിനയിച്ചു

ഇപ്പോൾ മറ്റൊരു പേരിലാണ് നന്ദിനി അറിയപ്പെടുന്നത്. ഒരു പ്രഫഷണൽ ഡി ജെ ആയ ശേഷം നന്ദിനി അറിയപ്പെടുന്നത് ലേഡീ എൻവി എന്നാണ്. തീർന്നില്ല, യോഗയിലും പ്രതിഭ തെളിയിച്ച ഒരാളാണ് നന്ദിനി. യോഗ പോസിലുള്ള ചിത്രങ്ങൾ നന്ദിനി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ വളരെ കടുപ്പമേറിയ ഒരു യോഗ മുറ പ്രാക്റ്റീസ് ചെയുന്ന ഒരു ചിത്രം താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ആ ചിത്രം കണ്ടു ആരാധകർ കണ്ണ് തള്ളിയിരിക്കുകയാണ്