വല്ലവരുടേം കാശ് കൊണ്ടല്ലല്ലോ ഞാൻ മദ്യപിക്കുന്നത്, ചെയ്യുന്നത് പറഞ്ഞെന്നു കരുതി എന്താണ് എന്നാണ് ഞാൻ ചോദിച്ചത്സിനിമ ജീവിതത്തിൽ വലിയൊരു കാലഘട്ടം കഴിഞ്ഞ ശേഷം മാത്രമാണ് നന്ദു എന്ന നടനെ മലയാളി പ്രേക്ഷകർ തിരിച്ചറിയുന്നത്. പ്രിയദർശൻ സിനിമകളിൽ ചെറിയ വേഷങ്ങളിൽ കണ്ടു പരിചയമുള്ള താരത്തിന്റെ പ്രകടന മികവ് പ്രേക്ഷകർ കണ്ടത് സ്പിരിറ്റ് എന്ന രഞ്ജിത് സിനിമയിലെ കഥാപാത്രം തൊട്ടാണ്. അവിടന്ന് അങ്ങോട്ടാണ് സ്ക്രീൻ സ്പേസ് ഉള്ള വേഷങ്ങൾ നന്ദുവിന്‌ കിട്ടിത്തുടങ്ങിയത്. ഹിന്ദിയിലും തമിഴിലും ഒട്ടനവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ച ഒരാളാണ് നന്ദു.

ആദ്യത്തെ വേഷം ഒരു ജൂനിയർ ആര്ടിസ്റ്റിനു എന്നോണം ചെറിയ ഒരു സീനിൽ മുഖം കാണിച്ചത് ആണെന്ന് നന്ദു പറയുന്നു. പിന്നീട് സഹ സംവിധായകനായും സിനിമകളിൽ പ്രവർത്തിച്ചു. കൊമേർഷ്യൽ സിനിമകളിൽ തനിക്ക് വെളിച്ചം കാട്ടിയത് സ്പിരിറ്റ്‌ എന്ന സിനിമയായിരുന്നു എന്നും എന്നാൽ സ്പിരിറ്റിലേക്ക് ഉള്ള വഴി തുറന്നു തന്നത് അടൂർ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങൾ എന്ന സിനിമയായിരുന്നു എന്നും നന്ദു പറയുന്നു. സ്പിരിറ്റിലെ വേഷം കണ്ടു ഇതൊരു രണ്ടാം വരാവണോ എന്ന് പലരും ചോദിച്ചു എന്നും , താൻ പറഞ്ഞത് ഇത് രണ്ടാം വരവൊന്നുമല്ല ഇതാണ് ആദ്യത്തെ വരവ്, ഇതാണെന്റെ തുടക്കം എന്നാണ് എന്ന് നന്ദു പറയുന്നു. സ്പിരിറ്റിലെ ആ വേഷത്തെ പറ്റി നന്ദു പറയുന്നതിങ്ങനെ.

സിനിമ കഴിഞ്ഞു ഏഴെട്ടു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഒരു ദിവസം ഒരാളെങ്കിലും പറയും സ്പിരിറ്റിലെ വേഷം നല്ലതായിരുന്നു എന്ന്. സിനിമ പ്രിവ്യു ചെയ്തത് ചെന്നൈയിൽ ആയിരുന്നു അവിടെ നിന്ന് പ്രിയൻ ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞു, എടാ ഈ സിനിമ റിലീസ് ചെയ്യുന്നതിന്റെ അന്ന് നിന്റെ ലൈഫ് ചേഞ്ച് ആകും എന്ന്. ആ സിനിമക്ക് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് കിട്ടി, ഖത്തറിൽ ഒരു ഷോയിൽ ഒരു സ്പെഷൽ അവാർഡ് തന്നു, ജയ് ഹിന്ദ് ടി വി ഒരു അവാർഡ് തന്നു, പക്ഷേ ആ മൂന്നു അവാർഡിനേക്കാൾ മൂന്നു കോടി വിലമതിക്കുന്നതാണ് പ്രേക്ഷകർ തന്ന അംഗീകാരം. ഒരു കഥാപാത്രം ചെയ്യാനായി തയ്യാറെടുക്കുന്ന ഒരുപാടുപേരെ കണ്ടിട്ടിട്ടുണ്ട്. ഫിസിക്കൽ തയാറെടുപ്പുകൾ ചെയ്യാറുണ്ട്. സ്പിരിറ്റിനായി താടിയും മുടിയും വളർത്തി, ഒഴിമുറിക്കായി മെലിയാൻ പറഞ്ഞു മധുപാൽ, അങ്ങനെ മെലിഞ്ഞു. അങ്ങനെയൊക്കെ തയ്യാറെടുപ്പുകൾ ചെയ്യാറുണ്ട്. പക്ഷേ അഭിനയിക്കാനായി തയ്യാറെടുപ്പുകൾ ചെയ്യാറില്ല. ഹിന്ദിയിലൊക്കെ അങ്ങനെ ആക്ടേർസ് ചെയ്തതായി കേട്ടിട്ടുണ്ട്, പിച്ചക്കാരനായി ചെയ്യാൻ അവരോടൊപ്പം പോയി ജീവിക്കുക, ടാക്സിക്കാരനാകാൻ ഡ്രൈവേഴ്സ്നോടൊപ്പം പോയി താമസിക്കുക അങ്ങനെ ഒക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഞാൻ അങ്ങനെ ചെയ്യാറില്ല. സ്പിരിറ്റിലെ കഥാപാത്രം ചെയ്യാൻ എടുത്ത തയ്യാറെടുപ്പു എന്താണെന്നു ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദിച്ചു, ‘കുറെ വർഷമായി ഈ പ്രിപ്പറേഷൻ ഞാൻ ചെയ്യാറുള്ളതാണ്’ എന്ന് മറുപടിയായി പറഞ്ഞു. അയ്യോ ഇതൊക്കെ ടെലികാസ്റ്റ് ചെയ്യും എന്നായി അവതാരകന്റെ ആശങ്ക. ഞാൻ പറഞ്ഞു ടെലികാസ്റ്റ് ചെയ്താൽ എന്താ, വെള്ളമടിക്കുന്നത് എന്റെ ഇഷ്ടമല്ലേ, വല്ലവരുടേം കാശ് കൊണ്ടല്ലല്ലോ ഞാൻ മദ്യപിക്കുന്നത്, ചെയ്യുന്നത് പറഞ്ഞെന്നു കരുതി എന്താണ്’ എന്ന്.

Comments are closed.