മഞ്ഞയിൽ തിളങ്ങി മീരാ നന്ദൻ!!ചിത്രങ്ങൾ!!

0
13760

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ച നായികയാണ് മീരാ നന്ദൻ.ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ സിനിമകളിൽ നിന്നും ഏറെനാളായി വിട്ടു നിൽക്കുകയാണ് താരം.ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് മീര.

അഭിനയത്തിന് പുറമെ പാട്ടും ഡാന്‍സും അവതരണവുമൊക്കെ തനിക്ക് വഴങ്ങുമെന്നും മീര തെളിയിച്ചിരുന്നു.ഇപ്പോൾ യു.എ.ഇയിലെ അജ്മാനിൽ ഉള്ള ഗോൾഡ് 101.3 എഫ്.എമ്മിലാണ് മീരാനന്ദൻ വർക്ക് ചെയ്യുന്നത്.2017-ൽ റിലീസായ ഗോൾഡ് കോയിൻസ് എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചത്. ഇത് കൂടാതെ മോഹൻലാലിനൊപ്പം അമൃത ടി.വിയിലെ ലാൽസലാം എന്ന പരിപാടിയും മീരാനന്ദൻ അവതാരകയായി തിളങ്ങിയിട്ടുണ്ട്.

സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മീര നന്ദൻ. മഞ്ഞ ഗൗണിൽ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.