ചേട്ടന്റെ അമ്മയോട് പോയി പറയു എന്നു ഞാൻ പറഞ്ഞു !! നന്ദന വർമ്മബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് നന്ദന വർമ്മ. ഗപ്പി എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് നന്ദന മലയാളികളുടെ മനസിൽ കയറിയത്.സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് നന്ദന. സൈബർ അധിക്ഷേപങ്ങൾക്ക് എതിരെ പ്രതികരിക്കണം എന്ന ശക്തമായ ഒരു നിലപാട് ഉണ്ട് നന്ദനക്ക്. മോശം കമെന്റുകൾ ഇട്ടാൽ താൻ എന്തായാലും പ്രതികരിക്കും എന്നാണ് നന്ദന പറയുന്നത്.

ഒരിക്കൽ ഒരാൾ മോശമായി കമന്റ്‌ ചെയ്തപ്പോൾ ചേട്ടന്റെ അമ്മയോട് പോയി അങ്ങനെ പറയു എന്നു കമന്റ്‌ ചെയ്തിട്ടുണ്ടെന്നു നന്ദന പറയുന്നു. അന്ന് അത് വലിയ വിവാദമായി എന്നും അയാൾ ആ മറുപടി വന്നപ്പോൾ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്‌തെന്നും നന്ദന മാതൃഭൂമിക്ക് നൽകിയ പറഞ്ഞു. ഇപ്പോഴും മോശം കമന്റ്‌ കണ്ടാൽ തനിക്ക് പ്രതികരിക്കാതിരിക്കാൻ ആകില്ലെന്ന് നന്ദന പറയുന്നു. നന്ദനയുടെ വാക്കുകൾ ഇങ്ങനെ‘സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ഞാന്‍. അക്കൗണ്ട് ഒക്കെ ഞാന്‍ തന്നെ ആണ് ഹാന്‍ഡില്‍ ചെയ്യുന്നത്. ഒരിക്കല്‍ ഒരാള്‍ വളരെ മോശമായി കമന്റ് ഇട്ടപ്പോള്‍ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നല്‍കി. അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി. കുറേപേര്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശിച്ചു. പക്ഷേ കുറേപേര്‍ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേര്‍ ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു.’

‘എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കില്‍ മോശം ഭാഷയില്‍ ആര് കമന്റ് ചെയ്താലും ഞാന്‍ അതിന് അപ്പോള്‍ തന്നെ മറുപടി കൊടുക്കാറുണ്ട്. അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടില്‍ പറയാറുള്ളൂ. അന്ന് ആ ചേട്ടന്‍ ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. അത്തരക്കര്‍ക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേ. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും.’

Comments are closed.