ശ്രദ്ധ നേടി നമിതാ പ്രമോദിന്റെ പുത്തൻ ചിത്രങ്ങൾ

0
4821

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്.പുതിയ തീരങ്ങൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേരിയത്. പിന്നീട് തെലുങ്കിലും തമിഴിലും താരം അരങ്ങേറി.

പത്തു വർഷങ്ങൾക്ക് മുൻപാണ് നമിത സിനിമയുടെ ഭാഗമാകുന്നത്. ബോബൻ സാമുവൽ സംവിധാനം ചെയ്ത അൽ മല്ലു എന്ന സിനിമയിലാണ് അവസാനമായി നമിത അഭിനയിച്ചത്.തിരുവനന്തപുരം സ്വദേശിനിയാണ് താരം.

സോഷ്യൽ മീഡിയയിലും സജീവമാണ് നമിത. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾ എപ്പോഴും വൈറലാകാറുണ്ട്. അടുത്തിടെ നമിത ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.