യഥാർത്ഥ ജീവിതത്തിലെ മുരളി ഈ മനുഷ്യനാണ്

0
14

318 ദിവസങ്ങൾക്കു ശേഷം ഒരു മലയാള സിനിമ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വെള്ളം എന്ന ജയസൂര്യ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രജീഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ക്യാപ്റ്റൻ എന്ന സിനിമക്ക് ശേഷമാണു പ്രജീഷ് വെള്ളവുമായി എത്തുന്നത്. മുരളി എന്ന പൂർണ മദ്യപാനിയായ ഒരാളെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. ഒരു പക്ഷെ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് വെള്ളത്തിലേതെന്നു നിസംശയം പറയാം

മദ്യപാനിയായ കഥാപാത്രങ്ങൾ ഇതിനു മുൻപും മലയാള സിനിമയിൽ വന്നിട്ടുണ്ട്. രഘുനന്ദനും, സാഗർ കോട്ടപ്പുറവും ഒക്കെ അടങ്ങുന്ന അത്തരം കഥാപാത്രങ്ങൾ കൈയടി നേടിയിട്ടുമുണ്ട്. എന്നാൽ മുരളി എന്ന കഥാപാത്രം വ്യത്യസ്തനാകുന്നത് ആ കഥാപാത്രത്തിന്റെ വൈകാരിക തലം കൊണ്ടാണ്. വളരെ കുറച്ചു ഡയലോഗുകൾ മാത്രം ഉണ്ടായിരുന്നിട്ട് കൂടെ ജയസൂര്യ മുരളിയെ നമ്മളുമായി കണക്ട് ചെയ്യിപ്പിച്ചത് അസാമാന്യ പ്രകടനം കൊണ്ടാണ്. മദ്യപാനി മാത്രമല്ല അയാൾക്ക് ചുറ്റുമുള്ളവരും ജീവിതത്തിൽ ഒരുപാട് അനുഭവിക്കേണ്ടി വരുമെന്ന സത്യം പറയാതെ പറയുന്ന ചിത്രം പറയുന്ന കാര്യങ്ങൾ പലതും സത്യസന്ധമാണ്

ചിത്രത്തിന്റെ ക്ലൈമാക്സ്‌ കണ്ടാൽ ചിലർക്ക് ഒന്ന് നെറ്റിചുളിഞ്ഞെന്നു വരാം. എപ്പോഴും തോൽക്കുന്നവന് ജയിക്കാൻ കഴിയില്ല എന്ന മുൻവിധിയാകും അത്. മുരളി കുന്നുംപുറം എന്ന മനുഷ്യന്റെ ജീവിതവും അങ്ങനെ ഒന്നാണ്. പലകുറി ലോകം തോറ്റവൻ എന്ന് വിധിയെഴുതിയെങ്കിലും ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നു വന്നൊരാൾ. മുരളിയുടെ ജീവിതമാണ് വെള്ളം എന്ന സിനിമയുടെ കഥയുടെ അടിസ്ഥാനം. മുരളി അനുഭവിച്ച, കടന്നു പോയ വഴികളാണ് ആ സിനിമയിലുള്ളത്. ഒരിക്കൽ മുഴുകുടിയനായ മുരളി ഇന്ന് വളരെ വിജയം നേടിയ ഒരു ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാണ്