ലാലിൻറെ പേരിൽ ആയിരം രൂപക്ക് ബെറ്റ് വെച്ച അന്യനാട്ടുക്കാരൻ..! പകുതി തനിക്ക് വേണമെന്ന് മോഹൻലാലും..! മുകേഷ്മലയാളികളെ കുടു കൂടെ പൊട്ടിച്ചിരിപ്പിച്ച കോംബോയാണ് മോഹൻലാലും മുകേഷും. ഒരുപാട് ചിത്രങ്ങളിലൂടെ ഇരുവരും നമ്മളെ വിസ്മയിപ്പിച്ചു. ഏകദേശം ഒരേ സമയത്ത് സിനിമയിൽ തുടക്കം കുറിച്ച താരങ്ങളാണിവർ. മോഹൻലാലിനെ കുറിച്ചു രസകരമായ ഒരു സംഭവം ഓർത്തെടുക്കുകയാണ് മുകേഷ്. മോഹൻലാലിന്റെ അറുപതാം ജന്മദിന വേളയിൽ ആണ് മുകേഷ് ഈ കഥ പങ്കു വച്ചത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ.

“വന്ദനത്തിന്റ ഷൂട്ട്‌ ബാംഗ്ലൂർ നടക്കുകയാണ്. ബാംഗ്ലൂർ വളരെ കോസ്റ്റ്ലി ആയതു കൊണ്ട് തന്നെ രാവിലെ തുടങ്ങുന്ന ഷൂട്ട്‌ വൈകിട്ട് ആണ് തീരുന്നത്. ഒരു ദിവസം പ്രിയൻ വൈകിട്ട് അഞ്ചു വരെ ഷൂട്ട്‌ ഉള്ളു എന്ന്‌ പറഞ്ഞു. അന്ന് മോഹൻലാൽ എന്നോട് എവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ പോകാം എന്ന്‌ പറഞ്ഞു. വേറെ ആരും നമ്മൾ രണ്ട് പേരും മതി എന്നാണ് നിബന്ധന. ഞാൻ അവിടുത്തെ ഒരു വലിയ ഹോട്ടലിൽ ടേബിൾ ബുക്ക്‌ ചെയ്തു.


ഞങ്ങൾ അവിടെ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ അപ്പുറത്തെ ടേബിളിൽ നിന്ന് ഒരാൾ ഞങ്ങളെ ശ്രദ്ധിച്ചു നോക്കാൻ തുടങ്ങി. ഞാൻ ലാലിനോട് പ്രശ്നമാണ് അയാൾക്ക് നമ്മളെ മനസിലായി എന്ന്‌ പറഞ്ഞു. അയാൾ പതിയെ ഞങ്ങളുടെ അടുത്ത് വന്നു. ഇംഗ്ലീഷാണ് സംസാരം. മോഹൻലാൽ അല്ലെ എന്ന്‌ ചോദിച്ചു. മോഹൻലാൽ അതെ എന്ന്‌ പറഞ്ഞു അയാൾക്ക് സന്തോഷമായി. അയാൾ ചെന്ന് അയാളുടെ ടേബിളിൽ ഉണ്ടായിരുന്ന കൂട്ടുകാരനോട് ആയിരം രൂപ തരാൻ പറഞ്ഞു. അയാൾ കൂട്ടുകാരനോട് അത് മോഹൻലാൽ ആണ് ആയിരം രൂപക്ക് ബെറ്റ് വച്ചിരുന്നു. ആ കാശാണ് അയാൾ ചോദിച്ചത്. അയാളിൽ നിന്ന് കാര്യം അറിഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞു. “ഞാൻ കാരണം അല്ലെ ബെറ്റ് അടിച്ചത്, അപ്പോൾ അതിന്റെ പകുതി എനിക്ക് കൂടെ അവകാശപ്പെട്ടത് അല്ലെ.? ” ഞാനും മോഹൻലാലിനെ പിന്തുണച്ചു. അയാൾ മറുപടി നൽകി. ” തരാമായിരുന്നു പക്ഷെ രാവിലെ ജാക്കി ഷ്രോഫിനെ പോലെ ഒരാൾ ഇവിടെ വന്നിരുന്നു. അയാളുടെ പേരിൽ ഞാനും അവനും തമ്മിൽ ബെറ്റ് വച്ചു. പക്ഷെ അത് ജാക്കി ആയിരുന്നില്ല. എനിക്ക് ആയിരം രൂപ നഷ്ടമായി “. ചിരിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു. ” നിങ്ങൾ ഒരു മലയാളി അല്ലെങ്കിലും എവിടെയോ ഒരു മലയാളി ടച് ഉണ്ട് “

Comments are closed.