ചിലവ് ചുരുക്കി കല്യാണം നടത്തണം!! വിവാഹ സാരിക്ക് 35000 രൂപ മാത്രം!! മൃദുല വിജയ്

0
1547

സീരിയൽ താരങ്ങളായ മൃദുല വിജയ്യുടെയും യുവ കൃഷ്ണയുടെയും വിവാഹം ഉടൻ നടക്കാനിരിക്കുകയാണ്.വിവാഹത്തിന്റെ ഒരുക്കങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.കല്യാണ സാരി നെയ്‌തെടുക്കുന്ന വീഡിയോ മൃദുല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.എന്നാൽ ആഡംബരത്തിനു വേണ്ടിയാണു പണം ചിലവാക്കുന്നത് എന്നുള്ള തരത്തിലെ കമെന്റുകളും വന്നിരുന്നു.

എന്നാൽ വളരെ ലളിതമായി ആണ് വിവാഹം നടത്താൻ ആഗ്രഹിക്കുന്നത് എന്നാണ് മൃദുല ഒരു അഭിമുഖത്തിൽ പറയുന്നത്.ആര്‍ക്കും ജോലിയും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്ര കാലം കൊണ്ട് നീക്കിവച്ച സമ്പാദ്യമെല്ലാം കൂടി കല്യാണത്തിന് വേണ്ടി ചെലവാക്കുന്നതിനോട് താല്‍പര്യമില്ല എന്നും മൃദുല പറയുന്നു.

“ഒരു ദിവസത്തിന്റെ ആഢംബരത്തിനു വേണ്ടി സമ്പാദിച്ചു വച്ചിരിക്കുന്ന പണം അനാവശ്യമായി ചെലവഴിച്ച് നശിപ്പിക്കാന്‍ തയാറല്ല. കല്യാണ സാരിക്ക് ആകെ ചെലവ് 35000 രൂപയാണ്. വ്യത്യസ്തമായ ഒരു ഡിസൈന്‍ തയാറാക്കി, നെയ്‌തെടുക്കുന്നതാണ് ആ സാരി. ബ്ലൗസില്‍ തന്റെയും ചേട്ടന്റെയും പേര് ചേര്‍ത്ത് ‘മൃദ്വാ’ എന്നും പിന്നില്‍ തങ്ങള്‍ പരസ്പരം ഹാരം അണിയിക്കുന്നതിന്റെ ചിത്രവും തുന്നിച്ചേര്‍ക്കുന്നുണ്ട്.തുടര്‍ച്ചയായി മൂന്ന് ആഴ്ച കൊണ്ട്, ആറ് നെയ്ത്തുകാര്‍ ചേര്‍ന്നാണ് സാരി പൂര്‍ത്തിയാക്കുന്നത്.ഒരോ കോളമായാണ് ഡിസൈന്‍ പോകുന്നത്. ഓരോ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ തുന്നിയാല്‍ പരമാവധി ഏഴ് കോളമേ ഫിനിഷ് ചെയ്യാന്‍ പറ്റൂ. അതാണ് നെയ്യാൻ ഇത്രയും ദിവസമെടുക്കുന്നത് ” മൃദുല പറയുന്നു

A post shared by Mridhula Vijai_official (@mridhulavijai)