മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ പുത്തൻ ഫോട്ടോകൾ

0
6

മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് മോനിഷ. ജാനീകുട്ടി എന്ന ടൈറ്റിൽ കഥാപാത്രമായി ആണ് മോനിഷ അഭിനയിച്ചത്. ജാനീകുട്ടി ആയി മറ്റൊരു നടിക്കു പകരമാണ് മോനിഷ അഭിനയിച്ചത്. വളരെയധികം എപ്പിസോഡുകൾ പ്രേക്ഷകരുടെ മുന്നിൽ മോനിഷ എത്തുകയും കൈയടികൾ നേടുകയും ചെയ്തു. അഭിനയ രംഗത്തും മോഡലിംഗിലും ഇപ്പോഴും സജീവമാണ് മോനിഷ

മലയാളത്തിൽ നിന്നും തമിഴ് മിനിസ്ക്രീൻ ലോകത്താണ് മോനിഷ ഇപ്പോൾ ചേക്കേറിയിരിക്കുന്നത് അരണ്മനെ കിളി, ചിന്ന തമ്പി എന്നിങ്ങനെ തുടങ്ങി മോനിഷ അഭിനയിച്ച സീരിയലുകൾ പലതും വമ്പൻ ഹിറ്റാണ്. മലയാളത്തിൽ മലർവാടി എന്ന ഒരു സീരിയലിലും മോനിഷ വേഷമിട്ടിരുന്നു.. സോഷ്യൽ മീഡിയയിൽ സജീവമാണ് മോനിഷ. പുത്തൻ ചിത്രങ്ങളും വിഡിയോകളുമെല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്

മോനിഷ വിവാഹിതയാണ്. ഭർത്താവ് ആർഷക് നാഥിന്റെ പിന്തുണയോടെയാണ് മോനിഷ ഇപ്പോഴും കലാരംഗത്തും സജീവമായി ഉള്ളത്. അച്ഛന്‍ പികെ ഷാജി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലാണ്. അമ്മ ഇന്ദിര. മിഥുനും മനേക്കുമാണ് മോനിഷയുടെ സഹോദരങ്ങള്‍.