കാണാൻ മോഹൻലാലിനെ പോലെയെന്ന് പറഞ്ഞു ഒരുപാട് സിനിമകളിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട് !!ഷാജു

0
91

മിമിക്രി രംഗത്തു നിന്നും സിനിമയിൽ എത്തിയ ഒരാളാണ് ഷാജു ശ്രീധരൻ. വർഷങ്ങളായി സിനിമയുടെ ഭാഗമാണ് ഷാജു. മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെ ആണ് ഷാജു സിനിമ ലോകത്തേക്ക് എത്തുന്നത്. ഷാജുവിന്റെ ഭാര്യ ചാന്ദിനി സിനിമ താരമാണ്. അടുത്തിടെ മൂത്ത മകളും അഭിനയ രംഗത്തേക്ക് എത്തി. രണ്ട് പെണ്മക്കളാണ് ഷാജുവിന്‌. 90 കളുടെ അവസാനം സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു താരം

സൂപ്പർതാരം മോഹൻലാലിനോടുള്ള ഷാജുവിന്റെ സാദൃശ്യം ഏറെ ശ്രദ്ധേയമാണ്. മിമിക്രി രംഗത്ത് മോഹൻലാലിൻറെ അപരനായും ഷാജു നിരവധി തവണ എത്തിയിരുന്നു. എന്നാൽ മോഹൻലാലുമായും അദ്ദേഹത്തിന്റെ ശബ്ദവുമായി ഉള്ള സാദൃശ്യം തനിക്ക് നെഗറ്റീവും പോസിറ്റീവും ആയി വന്നിട്ടുണ്ടെന്നാണ് ഷാജു പറയുന്നത്

കാണാൻ മോഹൻലാലിനെ പോലെയുണ്ടെന്ന് പറഞ്ഞു നിരവധി സിനിമകളിൽ നിന്നു മാറ്റി നിർത്തിയിട്ടുണ്ടെന്നാണ് ഷാജു പറയുന്നത്. “എന്റെ പോസിറ്റീവ് എന്ന് പറയുന്നത് എനിക്ക് സിനിമയില്‍ എന്‍ട്രി കിട്ടി എന്നുള്ളതാണ്. നെഗറ്റീവ് എന്നുപറയുന്നത് അദ്ദേഹത്തെപ്പോലെയുണ്ടെന്ന് പറഞ്ഞ് ഒരുപാട് സിനിമകളില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തിയെന്നതുമാണ്. രണ്ടും ഒരാളില്‍ നിന്നുമാണ് കിട്ടുന്നത്.സ്വാഭാവികമായും നല്ല അവസരങ്ങള്‍ അവരുടെ സിനിമകളില്‍ കിട്ടാതെ പോകുന്നത് ഒരുപക്ഷേ അതുകൊണ്ടായിരിക്കാം. എന്നാല്‍ എന്റെ കരിയറില്‍ ഞാന്‍ തന്നെ പണിയെടുത്തെടുത്ത് ഇപ്പോള്‍ വലിയ വേഷങ്ങളിലേക്ക് എന്നെ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.”ഷാജുവിന്റെ വാക്കുകൾ ഇങ്ങനെ