മോഹൻലാൽ ഷാഫി കൂട്ടുകെട്ട് ഒന്നിക്കുന്നു !! തിരകഥ വിഷ്ണു ഉണ്ണികൃഷ്ണൻ

0
27

വൺമാൻഷോ എന്ന ആദ്യ ചിത്രം തൊട്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിച്ചു കൂടെ കൂടിയ സംവിധായകനാണ് ഷാഫി. മലയാളികളെ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ തന്നെയാകണം ഷാഫി. ഭൂരിഭാഗവും ബ്ലോക്കബ്സ്റ്റർ ചിത്രങ്ങൾ. മെഗാസ്റ്റാർ മമ്മൂട്ടിയെ വച്ചു അനവധി വിജയ ചിത്രങ്ങൾ തീർത്ത ഷാഫി ഇപ്പോൾ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം ആദ്യമായി ഒന്നിക്കുകയാണ്. ആരാധകർ ഒരുപാട് നാളായി കാത്തിരുന്ന ഒരു കോംബോ തന്നെയാണ് ഇത്. ചിരിക്കൂട്ടുമായി ഷാഫി വീണ്ടുമെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനാണ്. പൂർണമായും ഒരു കോമെടി എന്റെർറ്റൈനെർ ആയിരിക്കും ആ ചിത്രമെന്ന് അറിയുന്നു. സന്തോഷ് ടി കുരുവിളയും വൈശാഖ് രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിലേക്ക് മോഹൻലാൽ കടക്കുക. ബിഗ് ബ്രദർ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ഫാമിലി എന്റർടൈനറാണ്

വിദ്യാസാഗർ ആയിരിക്കും ഷാഫി മോഹൻലാൽ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടൻ പ്രേമകഥ എന്നി ചിത്രങ്ങൾക്ക് തിരകഥ ഒരുക്കിയ ആളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഷാഫി സംവിധാനം ചെയ്ത ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിലെ മൂന്ന് നായകന്മാരിൽ ഒരാളായിരുന്നു വിഷ്ണു.