രണ്ടുമാസമായി അദ്ദേഹമെനിക്ക് പാചകം ചെയ്തു തരുന്നു !!സുചിത്രഇന്ന് മലയാളത്തിന്റെ മഹാവിസ്മയം മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. നാല്പത് വര്ഷങ്ങളായി മലയാള സിനിമയുടെ നട്ടെല്ലായി അദ്ദേഹം നമ്മുടെ മുന്നിൽ ചിരി തൂകി നിൽക്കുന്നു. ജീവിതത്തിന്റെ പുതിയ ഒരു കാലഘട്ടത്തിലേക്ക് കാലെടുത്തു വച്ച അദ്ദേഹം വരും നാളുകളിൽ ഒരു സംവിധായകന്റെ മേലങ്കി കൂടെ അണിയുന്നുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ട്‌ ഒന്നും നടക്കാത്തത് കൊണ്ട് ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം ഉള്ളത്.

ചെന്നൈയിലേ വീട്ടിൽ മോഹൻലാലും സുചിത്രയും പ്രണവും ആണ് ഉള്ളത്. ഇത്രയേറെ ദിവസം ആദ്യമായി ആണ് മോഹൻലാൽ വീട്ടിൽ നില്കുന്നത് എന്നാണ് സുചിത്ര പറയുന്നത്. ലോക്ക് ഡൌൺ ഈ രണ്ട് മാസമായിട്ടും തനിക്ക്‌ ഭക്ഷണം ഉണ്ടാക്കിത്തരുന്നത് ലാലേട്ടനാണെന്നു സുചിത്ര പറയുന്നു. പാചകം ചെയ്യാൻ ഏറെ ഇഷ്ടമുള്ള ഒരാളാണ് മോഹൻലാൽ. സുചിത്ര ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ.

എത്രയോകാലം ഇഷ്ടമുളളതെല്ലാം വെച്ച് കാത്തിരുന്ന് ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ട്. തിരക്ക് മൂലം പറഞ്ഞ സമയത്ത് വരാനാകില്ല. ഇപ്പോള്‍ രണ്ട് മാസമായി അദ്ദേഹം എനിക്കുളള ഭക്ഷണം ഉണ്ടാക്കിത്തരുന്നു. പല ദിവസങ്ങളിലും യു ട്യൂബില്‍ നോക്കി പാചകം പഠിക്കുന്നതും കാണാം. ലാലേട്ടന് സ്വന്തമായ പാചകരീതികളും രുചികളുമുണ്ട്. എന്റെ കൂട്ടുകാരെല്ലാം അവരുണ്ടാക്കിയ ഭക്ഷണം വാട്‌സാപ്പില്‍ ഇടുമ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവ് ഉണ്ടാക്കിയതാണ് ഇടുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. കുട്ടികള്‍ക്കും ഇത്രയും സമയം അച്ഛനെ അടുത്ത് കിട്ടിയതിന്റെ സന്തോഷമുണ്ട്. വീട്ടിനകത്തെ മനുഷ്യന്‍ അന്നും ഇന്നും ഒന്ന് തന്നെയാണ്. മാറിയിട്ടില്ല. ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്ന ഒരാള്‍.

Comments are closed.