മോഹൻലാലിന് വേണ്ടി സൃഷ്ടിച്ച കുറുവച്ചൻ, വ്യാഘ്രത്തെ കുറിച്ചു പറഞ്ഞു രഞ്ജി പണിക്കർകടുവക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന്റെ അവകാശത്തിനെ കുറിച്ചുള്ള തകർക്കം അടുത്തിടെ ഉയർന്നിരുന്നു. ജിനു എബ്രഹാം തിരക്കഥ ഒരുക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന ചിത്രം കടുവയുമായി ചിത്രത്തിന് സാമ്യം ഉണ്ടെന്നാണ് ആരോപണം ഉയർന്നത്. ഇപ്പോഴിതാ ഇതേ കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ജി പണിക്കർ. പ്ലാന്റർ കുറുവച്ചൻ എന്നത് യഥാർഥത്തിൽ ജീവിച്ചിരുന്ന ഒരാളാണെന്നും അയാളുടെ ജീവിത കഥ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനിരുന്നതാണ് താനെന്നുമാണ് രഞ്ജി പണിക്കർ പറയുന്നത്.

കുറുവച്ചൻ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ് എന്നാണ് രഞ്ജി പണിക്കർ പറയുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്തു വ്രാഘം എന്ന പേരിലാണ് മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനിരുന്നതെന്നു രഞ്ജി പണിക്കർ പറയുന്നു. ഇരുപതു വർഷം മുൻപ് ആലോചിച്ച ആ പ്രൊജക്റ്റ്‌ നടക്കാതെ പോയെന്നു രഞ്ജി പറയുന്നു. വ്രാഘം എന്ന പേരിന്റെ അർഥം കടുവ എന്നാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ രഞ്ജി പറയുന്ന വാക്കുകൾ ഇങ്ങനെ.

കടുവക്കുന്നേൽ കുറുവച്ചൻ എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ്. ഏകദേശം 20 വർഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് ആളുടെ അനുഭവം സിനിമയാക്കാൻ പറ്റുന്നതാണെന്ന് മനസ്സിലാക്കിയത്.അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. അന്ന് ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിരുന്ന കാലമായിരുന്നു. എന്നാൽ പിന്നീട് സിനിമ നടന്നില്ല.ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവാദങ്ങൾ പോലെ ക കടുവക്കുന്നേൽ കുറുവച്ചൻ ഇവർ ആരും സൃഷ്ടിച്ച കഥപാത്രമല്ല.ആരെങ്കിലും ആ കഥാപാത്രം ഞാൻ സ്വയം സൃഷ്ടിച്ചതാണെന്നു പറഞ്ഞാൽ അത് അടിസ്ഥാനരഹിതമാണ്. അത് ഈ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കൾ തമ്മിൽ തീർക്കേണ്ട വിഷയവുമാണ്. അതേസമയം ഞാൻ ഇതിൽ മറ്റ് അവകാശങ്ങൾ ഉന്നയിക്കാത്തതിന്റെ കാരണം ആർക്കും ഇത്തരത്തിലൊരു സിനിമ ചെയ്യാനുള്ള അവകാശം ഉള്ളതു കൊണ്ടാണ്.പക്ഷേ കുറുവച്ചൻ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ്

Comments are closed.