‘അന്ന് മുതലാണ് ആ മനുഷ്യനോട് പ്രണയം തോന്നിയത്!!സുചിത്ര

0
151

31 വർഷം മുമ്പ് 1988 ഏപ്രിൽ 28നാണ് മോഹൻലാൽ സുചിത്രയെ വിവാഹം കഴിക്കുന്നത്. മോഹൻലാലിനൊപ്പം ജീവിതത്തിൽ സുചിത്ര എത്തിയിട്ട് 32 വർഷം കഴിഞ്ഞു. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.

ചെന്നൈയില്‍ ഒരു വിവാഹ വേളയിൽ വച്ചാണ് ലാലിനെ സുചിത്ര ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിലെ പ്രണയം പിന്നീട് വിവാഹത്തിന് വഴിമാറി. ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് മോഹൻലാലിനോട് പ്രണയം തോന്നിയെന്ന് സുചിത്ര പറയുന്നു. അകലെയാണെങ്കിലും അടുത്താണെങ്കിലും മോഹൻലാലിന്റെ കരുതൽ ആണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഗുണമെന്നാണ് സുചിത്ര പറയുന്നത്.

“വീട്ടിലുണ്ടെങ്കിലും ദൂരെയാണെങ്കിലും സ്‌നേഹത്തോടെയുള്ള കരുതല്‍ ആണ് മോഹൻലാൽ എന്ന ഭർത്താവിന്റെയും മനുഷ്യന്റെയും ഏറ്റവും വലിയ ഗുണം കരുതലിനൊപ്പം തന്നെ അദ്ദേഹം തരുന്ന സ്വാതന്ത്ര്യം ആകാശത്തോളമോ കടലിനോളമോ ആണ്.സിനിമയാണ് മോഹൻലാൽ എന്ന മനുഷ്യന്റെ പ്രാണവായു സിനിമയും സുഹൃത്തുക്കളും കഴിഞ്ഞേ കുടുംബം പോലും അദ്ദേഹത്തിന് വരൂ എന്നാണ്. സിനിമയെ മറന്നും അതില്‍ ഉഴപ്പിയും ഒരു കാര്യത്തിനും ചേട്ടനെ കിട്ടില്ല” സുചിത്ര പറയുന്നതിങ്ങനെ.